സ്വാതന്ത്ര്യ സമര സേനാനിക്കുള്ള പെന്ഷന് മോഹം ബാക്കിവെച്ച് പാപ്പു യാത്രയായി
text_fieldsകൊടകര: സ്വാതന്ത്യ സമര സേനാനിക്കുള്ള പെന്ഷന് അനുവദിച്ചു കിട്ടാൻ വര്‍ഷങ്ങളോളം സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി നിരാശനായ കൊടകര കാവുംതറ മുളയംകുടത്ത് പാപ്പു (95) ഒടുവില്‍ പെന്ഷന് കിട്ടാതെ യാത്രയായി. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കം കണക്കാക്കുന്നു. കാവുംതറയിലെ വീട്ടില്‍ ഇദ്ദേഹം ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. 1942ല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് 33 ദിവസം ഇരിങ്ങാലക്കുട സബ്ജയിലില്‍ കഴിഞ്ഞതായി പാപ്പു പറഞ്ഞിരുന്നെങ്കിലും ഇത് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഇല്ലാതിരുന്നതിനാലാണ് പെന്ഷന് അനുവദിക്കപ്പെടാതിരുന്നത്.
കോണ്‍ഗ്രസില്‍ സജീവമായിരുന്ന പാപ്പു കെ.പി.സി.സി അംഗം, ഹരിജന്‍ ലീഗ് സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പില്‍ പാര്‍ട്ട്ടൈം സ്വീപ്പറായിരുന്നു. വാസയോഗ്യമല്ലാത്ത വീട്ടില്‍ ഒറ്റക്ക് കഴിഞ്ഞിരുന്ന പാപ്പുവിെൻറ ദുരവസ്ഥയറിഞ്ഞ് കഴിഞ്ഞവര്‍ഷം ജില്ല കലക്ടര്‍ എസ്. ഷാനവാസ് എത്തുകയും വാസയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. മുന്‍ കലക്ടര്‍മാരായ ടി.വി. അനുപമ, കൗശികന് എന്നിവരും ഇദ്ദേഹത്തിെൻറ വീട് സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ ഉത്രാട നാളില്‍ കലക്ടറെത്തി പാപ്പുവിന് ഓണപ്പുടവയും സമ്മാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.