പൊലിമ പുതുക്കാട് പദ്ധതിക്ക് ഇന്ന് തുടക്കം
text_fieldsകൊടകര: സംസ്ഥാന സര്‍ക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനമായി പുതുക്കാട് മണ്ഡലത്തില്‍ നടപ്പാക്കുന്ന പൊലിമ പുതുക്കാട് പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. പുതുക്കാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍നിന്നുള്ള അയല്‍ക്കൂട്ടങ്ങളിലെ 40,000 വനിതകളെ കൃഷിയിലേക്ക് നയിക്കാനും വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, സഹകരണ സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുക. കോടാലിയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.
കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ടി.എന്‍. പ്രതാപന്‍ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, കൊടകര ബി.ഡി.ഒ പി.ആര്‍. അജയഘോഷ്, മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.