ആലത്തൂരിൽ കപ്പേളയുടെ വാതിൽ തകർത്ത് മോഷണം
text_fieldsകൊടകര: പാറേക്കാട്ടുകര സെൻറ് മേരീസ് പള്ളിക്കുകീഴിലെ ആലത്തൂര്‍ സെൻറ് ജോസഫ്സ് കപ്പേളയുടെ വാതിലും ഭണ്ഡാരവും കുത്തിപ്പൊളിച്ച് പണം കവര്‍ന്നു. കഴിഞ്ഞയാഴ്ച നടന്ന തിരുനാളാഘോഷവേളയില്‍ വിശ്വാസികള്‍ ഭണ്ഡാരത്തില് നിക്ഷേപിച്ച നേര്‍ച്ചപ്പണമാണ് നഷ്ടപ്പെട്ടത്.
കൊടകര പൊലീസില്‍ പരാതി നല്കി. നേരത്തേ പലതവണ ഇവിടെ മോഷണം നടന്നിരുന്നു. സംഭവത്തില്‍ ഇടവക പ്രതിനിധി യോഗം പ്രതിഷേധിച്ചു.
വികാരി ഫാ. സിബു കള്ളാപറമ്പില്‍, കൈക്കാരന്മാരായ ബൈജു ചെറിയാലത്ത്, ബാബു കണ്ണംകുന്നി, സെക്രട്ടറി സി.പി. ജോബി, പോള്സന് കൂനന്‍, ജെന്സന് കാവുങ്ങല്‍ എന്നിവര്‍ സംസാരിച്ചു.
നെല്ലായി സബ് രജിസ്ട്രാർ ഓഫിസിലും വില്ലേജ് ഓഫിസിലും മോഷണശ്രമം
കൊടകര: നെല്ലായി ജങ്ഷനില്‍ ദേശീയപാതക്ക് സമീപം സബ് രജിസ്ട്രാര്‍ ഓഫിസിലും വില്ലേജ് ഓഫിസിലും വാതിലിെൻറ പൂട്ട് തകര്‍ത്ത് മോഷണശ്രമം. സബ് രജിസ്ട്രാര്‍ ഓഫിസിന് മുന്നിലെ ഗ്രില്ലിെൻറയും ഓഫിസ് മുറിയുടെയും പൂട്ടുകൾ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. കമ്പ്യൂട്ടറോ മറ്റുരേഖകളോ നഷ്ടമായിട്ടില്ല.
സമീപത്തെ വില്ലേജ് ഓഫിസിലും സമാന രീതിയിലാണ് താഴ് തകര്‍ത്തിരിക്കുന്നത്. രണ്ട് താഴുകള്‍ തകര്‍ത്ത് അകത്ത് കടന്നെങ്കിലും നാശനഷ്ടമൊന്നും വരുത്തിയിട്ടില്ലെന്ന് വില്ലേജ് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.