Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightനായാട്ടുകുണ്ട് വനത്തിൽ...

നായാട്ടുകുണ്ട് വനത്തിൽ ചന്ദനമോഷ്​ടാക്കളും വനപാലകരും ഏറ്റുമുട്ടി; ബീറ്റ് ഓഫിസര്‍ക്ക് പരിക്ക്

text_fields
bookmark_border
നായാട്ടുകുണ്ട് വനത്തിൽ ചന്ദനമോഷ്​ടാക്കളും വനപാലകരും ഏറ്റുമുട്ടി; ബീറ്റ് ഓഫിസര്‍ക്ക് പരിക്ക്
cancel

വെള്ളിക്കുളങ്ങര: നായാട്ടുകുണ്ട് വനത്തില്‍ ചന്ദനമോഷ്​ടാക്കളും വനപാലകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. പരിയാരം റേഞ്ചിലെ ബീറ്റ് ഫോറസ്​റ്റ് ഓഫിസര്‍ സുവര്‍ണ കുമാറിന് (43) ഏറ്റുമുട്ടലില്‍ പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ചന്ദനം മുറിച്ചുകൊണ്ടിരുന്ന സംഘമാണ് വനപാലകരെ ആക്രമിച്ച ശേഷം ഓടിരക്ഷപ്പെട്ടത്.

വ്യാഴാഴ്ച പുലര്‍ച്ച നാലോടെയാണ് സംഭവം. മോഷ്​ടാക്കള്‍ മുറിച്ചിട്ട മൂന്ന് ചന്ദനത്തടിക്കഷണങ്ങളും നാടന്‍തോക്കും വെട്ടുകത്തിയും സംഭവസ്ഥലത്തുനിന്ന് വനപാലകര്‍ കണ്ടെടുത്തു. രക്ഷപ്പെട്ട സംഘത്തിലെ ഒരാളെ പിന്നീട് വനപാലകര്‍ പിടികൂടി.

വെള്ളിക്കുളങ്ങര കുറിഞ്ഞിപ്പാടം സ്വദേശി സുരേന്ദ്രനാണ് (57) പിടിയിലായത്. മറ്റുള്ളവരെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sandalwood smugglerforest rangers attackedNayattukundu forest
News Summary - Sandalwood thieves and forest rangers clash in Nayattukundu forest; beat officer Injured
Next Story