ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി നാടുകടത്തി
text_fieldsകൊടകര: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം പൊലീസ് നാടുകടത്തി. കൊലപാതകം, കൊലപാതകശ്രമം, കവര്‍ച്ച തുടങ്ങിയ കേസുകളിലെ പ്രതി നെല്ലായി പന്തല്ലൂര്‍ മച്ചിങ്ങല്‍ വീട്ടില്‍ ഷൈജു (പല്ലൻ ഷൈജു -43) തൃശൂര്‍ ജില്ലയിൽ കടക്കുന്നത് തടഞ്ഞ് 2007ലെ കേരള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം ഡി.ഐ.ജി എ. അക്ബർ ഉത്തരവിറക്കി. റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്ഗ്രെയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊടകര, പുതുക്കാട്, തൃശൂര്‍ ഈസ്റ്റ്, നെടുപുഴ, എറണാകുളം ജില്ലയിലെ ചെങ്ങമനാട്, വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, തിരുനെല്ലി പൊലീസ് സ്റ്റേഷനുകളിലും കേരളത്തിന് പുറത്ത് ഗുണ്ടല്‍പേട്ട് സ്റ്റേഷന് പരിധിയിലും ഇയാൾ കേസുകളില്‍ പ്രതിയാണ്. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ ഗുണ്ടാസംഘത്തിലും കുഴല്‍പണം തട്ടുന്ന സംഘത്തിലും കഞ്ചാവ് കേസിലും ഉള്‍പ്പെട്ടയാളാണ് ഷൈജുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.