വലിയതോട് നവീകരണം: ആദ്യഘട്ടം പൂര്‍ത്തിയായി
text_fieldsകൊടകര: മറ്റത്തൂരിലെ പ്രധാന ജലസ്രോതസായ വെള്ളിക്കുളം വലിയതോട് ഈ മഴക്കാലത്ത് സുഗമമായി ഒഴുകും. ഏറെക്കാലമായി വശങ്ങള് കാടുപിടിച്ചും മണ്ണും ചളിയും നിറഞ്ഞും നാശോന്മുഖമായി കിടന്ന തോടിനെ വീണ്ടെടുക്കാനുള്ള പദ്ധതി ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചു. മറ്റത്തൂരിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലേക്കും കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാകുന്നതും കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നതും വലിയ തോടിനെ ആശ്രയിച്ചാണ്.
ബണ്ടിടിഞ്ഞും കുളവാഴകളും മരങ്ങളും തിങ്ങി വളര്‍ന്നും നാശോന്മുഖമായി കിടന്ന വലിയ തോട് പ്രളയത്തെ തുടര്‍ന്നാണ് കൂടുതല്‍ ശോച്യാവസ്ഥയിലായത്. പലയിടത്തും നീരൊഴുക്ക് തടസ്സപ്പെട്ടു കിടന്നതിനാല്‍ മഴക്കാലത്ത് തോട് കവിഞ്ഞൊഴുകി കൃഷിനാശവും പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് തോട് നവീകരിച്ച് ഒഴുക്ക് തിരിച്ചു പിടിക്കാന്‍ മറ്റത്തൂര്‍ പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചത്. 60 ലക്ഷം രൂപ ചെലവില്‍ രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. വെള്ളിക്കുളങ്ങര മുതല്‍ ചെട്ടിച്ചാല്‍ വരെ ഒമ്പതുകിലോമീറ്ററോളം ആദ്യഘട്ടത്തില്‍ പുനരുദ്ധരിച്ചു. ഇരുവശങ്ങളിലും വളര്‍ന്നു നിന്ന കുറ്റിച്ചെടികള്‍ വെട്ടിനീക്കിയും യന്ത്രം ഉപയോഗിച്ച് ചെളിയും മണ്ണും നീക്കിയുമാണ് വലിയതോടിനെ വീണ്ടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.