കൊടകരയിൽ യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsകൊടകര: യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് രണ്ടുപേരെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു.
കനകമല വട്ടേക്കാട് സ്വദേശികളായ ഒരുപാക്ക വീട്ടില്‍ ബിബിന്‍ ബാബു (32), തടത്തില്‍ വീട്ടില്‍ സന്ദീപ് സഹദേവന് (32) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥ്, ചാലക്കുടി ഡിവൈ.എസ്.പി സി.ആര്. സന്തോഷ് എന്നിവരുടെ നിർദേശപ്രകാരം കൊടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയേഷ് ബാലെൻറയും എസ്.ഐ ഷാജെൻറയും നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഡിസംബർ 11നാണ് കേസിനാസ്പദമായ സംഭവം.
വട്ടേക്കാട് സ്വദേശിയായ കല്ലിങ്ങപ്പുറം വീട്ടില്‍ സുധീഷ് എന്ന യുവാവിനു നേരെയാണ് ആക്രമണം നടന്നത്. മറ്റത്തൂര്‍ കുഴിക്കാണിയിലെ യുവാവിെൻറ ജോലി സ്ഥലത്തെത്തി ഇടിക്കട്ട പോലുള്ള മാരകായുധങ്ങളുപയോഗിച്ച് യുവാവിനെ ആക്രമിക്കുകയും തുടര്‍ന്ന് ഒളിവില്‍ പോവുകയുമായിരുന്നു.
കൊടകര സി.ഐ ജയേഷ് ബാലനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവിയുടെയും ചാലക്കുടി ഡിവൈ.എസ്.പിയുടെയും നിർദേശപ്രകാരം അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ആക്രമണത്തിനു ശേഷം തൃശൂര്‍-പാലക്കാട് ജില്ല അതിര്‍ത്തിയില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികളെ തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.
അന്വേഷണ സംഘത്തില്‍ എസ്.ഐ ഷാജന്, എ.എസ്.ഐമാരായ ലിജു, റെജിമോന്, തോമസ്, അലി എന്നിവരും സീനിയർ സി.പി.ഒമാരായ ഷോജു, ബൈജു, ആൻറണി എന്നിവരും ഉണ്ടായിരുന്നു. കേസിലെ മറ്റൊരു പ്രതി വിദ്യാധരനുവേണ്ടി തിരച്ചില്‍ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.