Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2022 1:02 PM IST Updated On
date_range 18 Nov 2022 1:02 PM ISTഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍
text_fieldsbookmark_border
കൊടകര: മറ്റത്തൂരിലെ സ്വകാര്യ കാലിത്തീറ്റ ഫാക്ടറിയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് ഉടമയെ മർദിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയില്‍ രണ്ടുപേരെ കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലന്‍ അറസ്റ്റു ചെയ്തു.
മറ്റത്തൂര്‍ ചുങ്കാല്‍ കാട്ടിക്കുളം അജിത്ത് (34), മുല്ലശ്ശേരി പെരുവെല്ലൂര്‍ കല്ലേറ്റുകുഴിയില്‍ മണികണ്ഠന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. 2020 സെപ്റ്റംബറിലാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പൊലീസ് സംഘത്തില്‍ എസ്.ഐമാരായ പി.ജി. അനൂപ്, വി.ജെ. തോമസ്, സീനിയര്‍ സി.പി.ഒമാരായ ഷാജു ചാതേലി, ലിജോണ്‍ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story