ആഡംബര കാറില്‍ 140 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsകൊടകര: കാറില്‍ ഒളിപ്പിച്ച് കടത്തിയ 140 കിലോ കഞ്ചാവുമായി രണ്ടുപേരെ ചാലക്കുടി പൊലീസ് പിടികൂടി. ആലുവ ചുണങ്ങംവേലി സ്വദേശി വടക്കേലാന്‍ വീട്ടില്‍ ടോംജിത്ത് ടോമി എന്ന നെടിലാന്‍ ടോംജിത് (25), ആലുവ എടത്തല പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന കൂറ്റിയേടത്ത് വീട്ടില്‍ വിൻസെൻറ് സെബാസ്റ്റ്യന്‍ എന്ന കുറുക്കന് വിന്‍സെൻറ് (30) എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആര്. സന്തോഷിെൻറയും കൊടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയേഷ് ബാലെൻറയും നേതൃത്വത്തില്‍ പേരാമ്പ്ര അപ്പോളോ ടയേഴ്സിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. ആന്ധ്രയില്‍നിന്ന് കിലോക്ക് 5000 രൂപക്ക് വാങ്ങുന്ന മേല്‍ത്തരം ഗ്രീന്‍ കഞ്ചാവ് കേരളത്തിലെത്തിച്ച് ചില്ലറ വില്പന നടത്തുമ്പോള്‍ ഗ്രാമിന് 500 രൂപ മുതലാണ് വില ഈടാക്കുന്നത്.
എസ്.ഐ ജെയ്സണ്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ സതീശന് മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, കൊടകര സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐമാരായ സോജന്, പി.പി. ഷാജന്, എം.എം. റിജി, എ.എസ്.ഐമാരായ തോമസ്, റെജി മോന്, ഇ.ബി. വിനോദ്, സീനിയര്‍ സി.പി.ഒമാരായ എം.എസ്. ബൈജു, പി.എസ്. സിജു റെനീഷ്, സിജു ആലുക്ക, സി.എ. ഷാജു, ആൻറണി, അനീഷ്, ജെറിന്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ രജീഷ്, പ്രജിത്ത്, സി.ആര്. സനൂബ്, സില്‍ജോ, മനു കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. ചെറുപ്പം മുതല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് പിടിയിലായ ഇരുവരുമെന്ന് പൊലീസ് അറിയിച്ചു.
കൊരട്ടി, മാള, ഇരിങ്ങാലക്കുട മുതലായ സ്റ്റേഷനുകളിൽ നിരവധി കേസുകളില്‍ പ്രതിയാണ് ടോംജിത്ത്. ആലുവ ഈസ്റ്റ്, കുന്നംകുളം സ്റ്റേഷനുകളില്‍ വിന്സെൻറിനെതിരെ നിരവധി കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.