വാസുദേവെൻറയും ചന്ദ്രാവതിയുടെയും 'കൊറോണക്കല്യാണത്തിന്' ഞായറാഴ്ച അമ്പതാണ്ട്
text_fieldsകൊടകര: കോവിഡ്കാല നിയന്ത്രണങ്ങൾ ഇല്ലാതിരുന്നകാലത്ത് 15പേരെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ വിവാഹത്തിെൻറ 50ാം വാര്‍ഷികം ഞായറാഴ്ച ആഘോഷിക്കുകയാണ് പേരാമ്പ്രയിലെ ദമ്പതികള്‍. കൊടകര പേരാമ്പ്ര വൈലോപ്പിള്ളി വീട്ടില്‍ വാസുദേവന്‍-ചന്ദ്രാവതി ദമ്പതികളുടെ വിവാഹം 1970 ഒക്ടോബര്‍ 25ന് ആലുവാപ്പുഴയുടെ തീരത്തെ അദ്വെതാശ്രമത്തിലായിരുന്നു. അന്ന് വാസുദേവന്‍ 36ഉം ചന്ദ്രാവതിക്ക് 25ഉം വയസ്സായിരുന്നു.
ധൂര്‍ത്തും ആഡംബരവും ഒഴിവാക്കി ലളിതമായി വിവാഹം നടത്തുന്നതിനെക്കുറിച്ചുള്ള ശ്രീനാരായണ ഗുരുവിെൻറ വചനങ്ങളാണ് ഇദ്ദേഹം പ്രയോഗത്തില്‍ വരുത്തിയത്. വധൂവരന്മാരുടെ വീടുകളില്‍നിന്ന് അഞ്ചുപേര്‍ വീതമാണ് ചടങ്ങില്‍ സംബന്ധിച്ചത്. കൂടാതെ, വാസുദേവെൻറ അടുത്ത സുഹൃത്തുക്കളായിരുന്ന മുന്‍ മന്ത്രി ലോനപ്പന് നമ്പാടന്, ജോസഫ് കാളിയങ്കര, ടി.ടി. മാത്യു, ജോസ് എന്നിവരും സംബന്ധിച്ചു. വധുവിന് ചാര്‍ത്തിയ താലിയില്‍ മുദ്രണംചെയ്തിരുന്നത് അശോകസ്തംഭമായിരുന്നു.
ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിലെ ഹിന്ദി അധ്യാപികയായിരുന്നു ചന്ദ്രാവതി. ജീവിതത്തിലുടനീളം ദേശീയപ്രസ്ഥാനത്തിെൻറ ഓര്‍മകളുമായി ജീവിക്കുന്ന വാസുദേവന്‍ ഖാദി വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാറുള്ളൂ. 58 വര്‍ഷമായി എല്‍.ഐ.സിയുടെ ഏജൻറായ അദ്ദേഹം എല്‍.ഐ.സി തൃശൂര്‍ ഡിവിഷനു കീഴിലെ എറ്റവും മുതിര്‍ന്ന ഏജൻറാണ്. മക്കള്‍: സുനില്‍, സജീവ്, സിദ്ധന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.