ഇഞ്ചക്കുണ്ടില്‍ വീണ്ടും കാട്ടാനയിറങ്ങി; തെങ്ങും വാഴകളും നശിപ്പിച്ചു
text_fieldsകൊടകര: ഇഞ്ചക്കുണ്ട് പ്രദേശത്ത് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി, കാർഷിക വിളകള്‍ നശിപ്പിച്ചു. വരന്തരപ്പിള്ളി, മറ്റത്തൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലുള്ള ഇഞ്ചക്കുണ്ട് മൈതാനം പരിസരത്ത് കഴിഞ്ഞ രാത്രിയാണ് സംഭവം. പാട്ടുകര മുഹമ്മദ് ഷെറീഫിന്റെ വീട്ടുമുറ്റത്തുള്ള നാലു തെങ്ങിന് തൈക്കളും വാഴകളും ആനകൾ നശിപ്പിച്ചു.
പുലർച്ച മൂന്നോടെയാണ് ആനകള്‍ എത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. സമീപത്തെ തേക്കുതോട്ടത്തില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടന്നാണ് ഇവ ജനവാസപ്രദേശത്തേക്ക് എത്തുന്നതെന്ന് പ്രദേശവാസിയായ കര്ഷകന് ജോണി പറഞ്ഞു. പതിവായി കാട്ടാന ശല്യം അനുഭവപ്പെടുന്ന പ്രദേശമാണിത്.
ഇഞ്ചക്കുണ്ട്, പരുന്തുപാറ പ്രദേശങ്ങളിലെ തേക്കുതോട്ടത്തിലും ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലുമായി മുപ്പതോളം ആനകള്‍ തമ്പടിച്ചിട്ടുള്ളതായും നാട്ടുകാര്‍ പറയുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ കാട്ടാനകളെ നിയന്ത്രിക്കാന്‍ അധികൃതർ ഫലപ്രദമായ നടപടി കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.