ഒരാഴ്ചക്കിടെ കോവിഡ് കവർന്നത് കുടുംബത്തിലെ മൂന്നുപേരെ
text_fieldsകൊടകര: ഒരാഴ്ചക്കിടെ കോവിഡ് കവർന്നത് ഒരു കുടുംബത്തിലെ മൂന്നുപേരെ. ആളൂർ നമ്പികുന്ന് പൊറത്തുംകാരൻ വീട്ടിലാണ് ഈ ദുരന്തം. ഗൃഹനാഥൻ പരമേശ്വരൻ (66), ഭാര്യ ഗൗരി (60), മകൻ പ്രവീൺ കുമാർ (37) എന്നിവരാണ് ആറ് ദിവസങ്ങൾക്കിടെ കോവിഡ് ബാധിച്ച് മരിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു പരമേശ്വരനും ഗൗരിയും. 19നാണ് ഗൗരി മരിച്ചത്. അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവീൺ കുമാർ 23ന് മരിച്ചു. 25ന് പരമേശ്വരനും മരണത്തിന് കീഴടങ്ങി.
കെ.പി.എം.എസ് ആളൂർ യൂനിയൻ പ്രസിഡൻറാണ് പരമേശ്വരൻ. പ്രവീൺ കുമാർ യൂത്ത് മൂവ്മെൻറ് സംസ്ഥാന ട്രഷററാണ്. ആളൂരിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇരുവരും. കുടുംബത്തിലെ മൂന്നുപേരുടെ വേർപാട് നാടിന് നൊമ്പരമായി. പരമേശ്വരെൻറ മറ്റു മക്കൾ: പ്രവിത, പ്രവീണ. പ്രവീൺ കുമാറിെൻറ ഭാര്യ: മായ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.