കൊടുങ്ങല്ലൂർ നഗരസഭയിൽ ഇ-വേസ്റ്റ് നിർമാർജനത്തിന് തുടക്കം
text_fieldsകൊടുങ്ങല്ലൂർ നഗരസഭയിലെ ഇ-വേസ്റ്റ് നിർമാർജന യജ്ഞം പി. ഭാസ്കരൻ മെമ്മോറിയൽ
ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചെയർപേഴ്സൻ ടി.കെ. ഗീത ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയിൽ ഇ-വേസ്റ്റ് സംസ്കരണം ഉറപ്പാക്കാൻ പൊതുജനങ്ങളെയും സ്കൂൾ വിദ്യാർഥികളെയും റസിഡൻസ് അസോസിയേഷനുകളെയും സർക്കാർ ഓഫിസുകളെയും ഉൾപ്പെടുത്തി ഇ-വേസ്റ്റ് നിർമാർജന യജ്ഞം ആരംഭിച്ചു. നഗരസഭ തല ഉദ്ഘാടനം പി. ഭാസ്കരൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളിൽ നിന്നും അധ്യപകരിൽ നിന്നും ഇ-വേസ്റ്റ് ഏറ്റുവാങ്ങി ചെയർപേഴ്സൻ ടി.കെ. ഗീത നിർവഹിച്ചു.
സ്കൂളുകളും ഓഫിസുകളും കേന്ദ്രീകരിച്ച് ഇലക്ട്രോണിക്സ് അവശിഷ്ടങ്ങളും മാലിന്യവും ശേഖരിക്കലും നിർമാർജനവുമാണ് ഒരാഴ്ച നീളുന്ന കാമ്പയിന്റ പ്രധാന ഉദ്ദേശ്യം. ഹരിത കർമസേന വർഷത്തിൽ രണ്ട് തവണ വീടുകളിൽ നിന്ന് ഇലക്ട്രോണിക്സ് വേസ്റ്റുകൾ ശേഖരിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.
നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.എസ്. കൈസാബ്, വാർഡ് കൗൺസിലർ ഗീത റാണി, സ്കൂൾ എച്ച്.എം സുനിൽ, എസ്.എം.സി ചെയർമാൻ ഉണ്ണി പണിക്കശ്ശേരി എന്നിവർ സംസാരിച്ചു.
ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ എൽസി പോൾ സ്വാഗതവും എച്ച്.ഐ. അബീഷ് ആന്റണി നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.