കൊടുങ്ങല്ലൂർ നഗരസഭ: ഇടത് തന്ത്രത്തിന് മുന്നിൽ ഏശാതെ ബി.ജെ.പിയുടെ അവിശ്വാസ പ്രമേയം
text_fieldsകൊടുങ്ങല്ലൂർ: നഗരസഭയിൽ ബി.ജെ.പിയുടെ അവിശ്വാസ പ്രമേയം ഇടത് തന്ത്രത്തിന് മുന്നിൽ ഏശിയില്ല. ഫലത്തിൽ നഗരസഭ ചെയർപേഴ്സൻ ഷിനിജക്കെതിരെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഇടതുപക്ഷം ബഹിഷ്കരണത്തിലൂടെ പരാജയപ്പെടുത്തുകയായിരുന്നു. ചർച്ചക്കുപോലും എടുക്കാതെ അവിശ്വസ പ്രമേയം നിഷ്ഫലമായി.
എൽ.ഡി.എഫ് അംഗങ്ങളോടൊപ്പം ഏക കോൺഗ്രസ് അംഗവും കൗൺസിൽ ബഹിഷ്കരിച്ചതോടെ കോറം തികയാത്തതിനാൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനോ, ചർച്ച ചെയ്യാനോ, വോട്ടിനിടാനോ ആയില്ല. 44 അംഗ കൗൺസിലിൽ കോറം തികയാൻ 23 അംഗങ്ങൾ ഹാജരാകണം. കോറം തികഞ്ഞാലെ അവിശ്വാസം ചർച്ചക്കെടുക്കാനാകൂ.
എന്നാൽ, ബി.ജെ.പിയുടെ 21 അംഗങ്ങൾ മാത്രമാണ് ഹാജരായത്. എൽ.ഡി.എഫിന്‍റെ 22 അംഗങ്ങളും കോൺഗ്രസിന്‍റെ വി.എം. ജോണിയും ഉൾപ്പെടെ 23 പേർ വിട്ടുനിന്നു. നഗരകാര്യ റീജനൽ ജോയന്‍റ് ഡയറക്ടർ അരുൺ ആണ് നടപടികൾ നിയന്ത്രിക്കാനെത്തിയത്. നഗരസഭ കെട്ടിടം പൊലീസ് കാവലിലായിരുന്നു. ബഹിഷ്കരണം നടത്തിയ എൽ.ഡി.എഫ് അംഗങ്ങൾ നഗരസഭ കാര്യാലയത്തിൽ പോലും എത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.