കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റാൻ നീക്കം
text_fieldsകൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിയെ പുരോഗതിയിലേക്ക് നയിക്കുകയും ജനകീയ ചികിത്സാലയമാക്കി മാറ്റുകയും ചെയ്ത സൂപ്രണ്ട് ടി.വി. റോഷിനെ സ്ഥലം മാറ്റാൻ നീക്കം. ഇതുസംബന്ധിച്ച് കരട് ഉത്തരവ് പുറത്തുവന്നതോടെ ആശുപത്രിക്കും ഡോ. റോഷിനും പിന്തുണ നൽകിവരുന്ന െകാടുങ്ങല്ലൂരിലെ സാന്ത്വന പരിചരണ, സംസ്കാരിക ജനകീയ സ്ഥാപനമായ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട് പ്രതിഷേധവുമായി രംഗത്തുവന്നു.
ഡോ. റോഷിനെ മലപ്പുറം ജില്ലയിലേക്ക് സ്ഥലം മാറ്റാനാണ് കരട് ലിസ്റ്റിലുള്ളത്. 2014 സെപ്റ്റംബറിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയ ഇദ്ദേഹം ചെയ്തുവരുന്ന സേവനങ്ങൾ വളരെ വലുതാണെന്ന് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി.
ആശുപത്രിയിലെ ഔഷധസസ്യ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും അദ്ദേഹത്തിെൻറ ഭാവനയാണ്. സർക്കാറിെൻറ കായകൽപ് അവാർഡ് പദ്ധതിയിൽ യഥാക്രമം അഞ്ച്, മൂന്ന്, രണ്ട് സ്ഥാനങ്ങൾ സംസ്ഥാനതലത്തിൽ കരസ്ഥമാക്കാൻ ഡോക്ടറുടെ നേതൃപാടവത്തിന് കഴിഞ്ഞിട്ടുണ്ട്.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ സംസ്ഥാന തലത്തിൽതന്നെ മികച്ച ചികിത്സാകേന്ദ്രവും ഇദ്ദേഹത്തിെൻറ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ നടന്നുവരുകയാണ്. സ്ഥലം മാറ്റാനുള്ള നടപടി റദ്ദാക്കണമെന്ന് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഭാരവാഹികളായ എൻ. മധവൻകുട്ടി, ഡോ. പി.എ. മുഹമ്മദ് സഈദ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
മുസ്ലിം ലീഗ് പ്രതിഷേധം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിെൻറ ജനകീയ ഡോക്ടർ ടി.വി. റോഷിനെ സ്ഥലം മാറ്റാനുള്ള ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്ന് മുസ്ലിം ലീഗ് കൊടുങ്ങല്ലൂർ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറ് യൂസഫ് പടിയത്ത്, ജനറൽ സെക്രട്ടറി ടി.എ. നൗഷാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.