Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightഅ​സ്മാ​ബി കോ​ള​ജി​നെ...

അ​സ്മാ​ബി കോ​ള​ജി​നെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​നി​ർ​ത്താ​ൻ ‘അ​ലു​മ്നി സ്ക്വ​യ​ർ’

text_fields
bookmark_border
asmabi college
cancel
camera_alt

പി. ​വെ​മ്പ​ല്ലൂ​ർ എം.​ഇ.​എ​സ് അ​സ്മാ​ബി കോ​ള​ജി​ൽ സ്ഥാ​പി​ച്ച അ​ലു​മ്നി സ്ക്വ​യ​ർ

കൊ​ടു​ങ്ങ​ല്ലൂ​ർ: ജീ​വി​ത​ത്തി​ലെ പ​ട​വു​ക​ൾ പി​ന്നി​ടാ​ൻ അ​റി​വും ഊ​ർ​ജ​വും പ​ക​ർ​ന്നു​ന​ൽ​കി​യ പി. ​വെ​മ്പ​ല്ലൂ​ർ എം.​ഇ.​എ​സ് അ​സ്മാ​ബി കോ​ള​ജി​നെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​നി​ർ​ത്താ​ൻ ‘അ​ലു​മ്നി സ്ക്വ​യ​ർ’. കോ​ള​ജ് അ​ങ്ക​ണ​ത്തി​ലെ ഈ ​മ​നോ​ഹ​ര നി​ർ​മി​തി ക​ലാ​ല​യ​വു​മാ​യു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ സ​വി​ശേ​ഷ സാ​ക്ഷ്യം​കൂ​ടി​യാ​ണ്.

കോ​ള​ജി​ലെ അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ കേ​വ​ലം പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന മാ​ത്ര​മ​ല്ലെ​ന്ന് വി​ളി​ച്ചോ​തു​ക​യാ​ണ് ഈ ​ന​വ​സം​രം​ഭം. കോ​ള​ജി​ന്‍റെ മു​ന്നേ​റ്റ​ത്തോ​ടൊ​പ്പം ക്രി​യാ​ത്മ​ക​മാ​യി നി​ല​കൊ​ള്ളു​ന്ന പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി സ്മാ​ര​കം കൂ​ടി​യാ​ണ് അ​ലു​മ്നി സ്ക്വ​യ​ർ പ്രോ​ജ​ക്ട്. ഇ​വി​ടെ​നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ​വ​രു​ടെ അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണ​ത്തോ​ടെ 30 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം. 1500 ച​തു​ര​ശ്ര അ​ടി​യി​ൽ ഓ​പ​ൺ സ്റ്റേ​ജും ഗാ​ല​റി​യും ഓ​ഫി​സും ആ​ക​ർ​ഷ​ക​മാ​യ ചു​റ്റു​വ​ട്ട​വും പ​ട​വു​ക​ളും ചേ​ർ​ന്ന ഇ​വി​ടം ഇ​നി ക​ലാ​ല​യ ജീ​വി​ത​ത്തി​ന്‍റെ നി​റ​മു​ള്ള ഓ​ർ​മ​ക​ളു​ടെ ഭാ​ഗ​മാ​കും.

2023 മാ​ർ​ച്ചി​ൽ വി.​എ. ഹ​സ​ൻ (ഫ്ലോ​റ ഗ്രൂ​പ്) ശി​ല​യി​ട്ട സ്ക്വ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​സം​ബ​ർ 29ന് ​വൈ​കീ​ട്ട് ആ​റി​ന് വി.​ഐ. സ​ലിം നി​ർ​വ​ഹി​ക്കും. ഇ​രു​വ​രും അ​ലു​മ്നി യു.​എ.​ഇ ചാ​പ്റ്റ​ർ പാ​ട്ര​ൺ​മാ​രാ​ണ്. കോ​ള​ജി​ലെ ഓ​രോ പൂ​ർ​വ വി​ദ്യാ​ർ​ഥി ഗ്രൂ​പ്പു​ക​ളു​ടെ​യും നി​ല​വി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഇ​ടം കൂ​ടി​യാ​യി മാ​റു​ന്ന ഇ​വി​ടം മി​ക​ച്ച ഫോ​ട്ടോ പോ​യ​ന്‍റാ​യും ഉ​പ​യോ​ഗി​ക്കാം.

കാ​റ്റാ​ടി മ​ര​ങ്ങ​ളു​ടെ മ​ർ​മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​കൃ​തി സൗ​ഹൃ​ദാ​ന്ത​രീ​ക്ഷ​ത്തി​ന് ഇ​ണ​ങ്ങും​വി​ധ​മാ​ണ് സ്ക്വ​യ​റും പ​രി​സ​ര​വും. 1997ൽ ​സ്ഥാ​പി​ത​മാ​യ അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍റെ പ​ഠ​ന പ്രോ​ത്സാ​ഹ​ന​വും സേ​വ​ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മാ​തൃ​ക​പ​ര​മാ​ണ്. ‘നാ​ക്’ നേ​ട്ട​ത്തി​ലും അ​സോ​സി​യേ​ഷ​ൻ കൂ​ടെ​യു​ണ്ട്. 20 ല​ക്ഷം ചെ​ല​വി​ട്ടാ​ണ് നേ​ര​ത്തേ കോ​ള​ജി​ന് വി​ന്നേ​ഴ്സ് ഹാ​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

ഉ​ന്ന​ത വി​ജ​യം നേ​ടു​ന്ന​വ​ർ​ക്ക് വ​ർ​ഷം​തോ​റും സ്വ​ർ​ണ മെ​ഡ​ൽ ന​ൽ​കി​വ​രു​ന്നു. നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​വ​ർ​ഷം സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ന്നു​ണ്ട്. ഇ​തി​ന​കം നാ​ല് നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യും സേ​വ​ന വ​ഴി​യി​ൽ മാ​തൃ​ക​യാ​യി. ഒ​പ്പം ചി​കി​ത്സ സ​ഹാ​യ​ങ്ങ​ളു​മു​ണ്ട്. കോ​വി​ഡ് കാ​ല​ത്ത് 40 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ന​ൽ​കി. വി​വി​ധ രം​ഗ​ങ്ങി​ൽ പ്രാ​ഗ​ല്ഭ്യം തെ​ളി​യി​ച്ച പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ വി​ജ​യ​വ​ഴി​ക​ൾ പി​ൻ​മു​റ​ക്കാ​ർ​ക്ക് പ​ക​ർ​ന്ന് ന​ൽ​കു​ന്ന ‘ഇ​ൻ​സ്പ​രേ​ഷ്യ’ അ​ലു​മ്നി​യു​ടെ മ​റ്റൊ​രു മാ​തൃ​ക സം​രം​ഭ​മാ​ണ്.

ഡോ. ​കെ.​പി. സു​മേ​ധ​ൻ (പ്ര​സി), എം.​കെ. ന​ജീ​ബ് (ജ​ന. സെ​ക്ര), പി.​ആ​ർ. ശ്രീ​ധ​ർ (ട്ര​ഷ), ന​സീ​ർ മാ​ട​വ​ന, പി.​എ. മു​ഹ​മ്മ​ദ് സ​ഗീ​ർ, കെ.​കെ. ഉ​മ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന നി​ര​യാ​ണ് അ​സോ​സി​യേ​ഷ​നെ ക​ർ​മ​നി​ര​ത​മാ​ക്കു​ന്ന​ത്. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജു, അ​ഡ്വ. മു​ഹ​മ്മ​ദ് ന​വാ​സ് (സെ​ക്ര), ആ​സ്പി​ൻ അ​ഷ​റ​ഫ് (മാ​നേ​ജി​ങ് ക​മ്മി​റ്റി ചെ​യ​ർ) എ​ന്നി​വ​രു​ൾ​പ്പെ​ട്ട കോ​ള​ജ് അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം. ‘മെ​ഹ്ഫി​ൽ’ ഗ​സ​ൽ സ​ന്ധ്യ ഉ​ദ്ഘാ​ട​ന​ത്തെ സം​ഗീ​താ​ത്മ​ക​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsAsmabi college
News Summary - Alumni Square to keep Asmabi College
Next Story