അയ്യപ്പവിശ്രമകേന്ദ്രം വിവാദം: എൽ.ഡി.എഫ് പ്രതിഷേധയോഗം ഇന്ന്
text_fieldsകൊടുങ്ങല്ലുർ: കൊടുങ്ങല്ലുർ ശ്രീകുരുംബക്ഷേത്രത്തിലെ അയ്യപ്പ വിശ്രമകേന്ദ്രം വിവാദത്തിൽ സംഘപരിവാർ അക്രമങ്ങൾക്കെതിരെ എൽ.ഡി.എഫ്. വെള്ളിയാഴ്ച വൈകീട്ട് കൊടുങ്ങല്ലൂർ വടക്കേനടയിൽ പ്രതിഷേധ യോഗം നടക്കും. ബുധനാഴ്ച കൊടുങ്ങല്ലൂർ വടക്കേ നടയിൽ നടന്ന അയ്യപ്പ ധർമ്മരക്ഷാ സംഗമം സംഘടിപ്പിച്ചിരുന്നു.
ഇതിനുള്ള മറുപടിയായിട്ടാണ് പ്രതിഷേധം. സംഘ് പരിവാർ ഭക്തരെ തെറ്റിധരിപ്പിക്കുകയാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. ക്ഷേത്രാങ്കണത്തിൽ കൈയേറ്റം നടത്തുന്ന ആർ.എസ്.എസ്-ബി.ജെ.പി ഗുണ്ടായിസം അവസാനിപ്പിക്കുക, ക്ഷേത്രം വിശ്വാസികൾക്ക് മാത്രം, സംഘപരിവാർ കലാപ നീക്കം തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങളുമായാണ് എൽ.ഡി.എഫ് പ്രതിഷേധം.
ദേവസ്വം ബോർഡ് അനുമതി നിഷേധിച്ചത് തള്ളി സംഘപരിവാർ സംഘടനകൾ ക്ഷേത്രാങ്കണത്തിൽ കെട്ടിയ പന്തൽ പൊളിച്ച് നീക്കിയിരുന്നു. തുടർന്ന് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ പൊലീസ് സുരക്ഷ തുടരുകയാണ്. ക്ഷേത്രത്തിന്റെ തെക്കേ നടയിൽ നവരാത്രി മണ്ഡപത്തിൽ ശബരിമല തീർഥാടകർക്കായി ദേവസ്വം ബോർഡ് ആരംഭിച്ച ഭക്ഷണം വിതരണം തുടരുന്നുണ്ട്.
മൂന്ന് നേരമാണ് ഭക്ഷണം നൽകുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ നടത്താറുള്ള വിശ്രമകേന്ദ്രം വിവാദ സാഹചര്യത്തിൽ ക്ഷേത്രത്തിന് പുറത്ത് പ്രത്യേകം പന്തലൊരുക്കി നടത്താനാണ് ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.