ആസാദി കാ അമൃത് മഹോത്സവ് പരിപാടികൾ തിങ്കളും ചൊവ്വയും
text_fieldsകൊടുങ്ങല്ലൂർ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട കയ്പമംഗലം നിയോജക മണ്ഡലത്തിലെ പരിപാടികൾ നവംബർ 14, 15 തീയതികളിൽ പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
യുനിസെഫ് സഹകരണത്തോടെയുള്ള ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ, കേരള നിയമസഭ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഫോട്ടോ-വിഡിയോ പ്രദർശനം, കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും സെമിനാർ തുടങ്ങിയവയാണ് രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 9.30ന് കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ വിഡിയോ സന്ദേശം നൽകുന്ന ചടങ്ങിൽ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അധ്യക്ഷത വഹിക്കും. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 6.30ന് നടക്കുന്ന കലാ സാംസ്കാരിക സന്ധ്യ റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് വിശിഷ്ടാതിഥി ആയിരിക്കും.
ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ കേരള നിയമസഭ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഫോട്ടോ-വിഡിയോ പ്രദർശനം നടക്കും. പൊതുജനങ്ങൾക്കും കാണാൻ അവസരം ഉണ്ടാകും.
സെമിനാറിൽ വിവിധ വിദ്യാലയങ്ങളിൽനിന്ന് തെരെഞ്ഞെടുത്ത വിദ്യാർഥികൾ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ഇ.ടി. ടൈസൺ, എം.എൽ.എ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, സംഘാടകസമിതി ജനറൽ കൺവീനർ പ്രിൻസിപ്പൽ ഡോ. എ. ബിജു, കോളജ് സെക്രട്ടറി അഡ്വ.കെ.എം. മുഹമ്മദ് നവാസ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി.എ. സീതി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.