ബെന്നി ബഹനാന്റെ വോട്ട് യാത്ര
text_fieldsകൊടുങ്ങല്ലൂർ: പ്രചാരണ പരിപാടികൾ അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ പര്യടനം ശക്തമാക്കിയിരിക്കുകയാണ് യു.ഡി.എഫ് ക്യാമ്പ്. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിൽ അവേശകരമായ സ്വീകരണമാണ് ബെന്നി ബഹനാന് ലഭിച്ചത്. പര്യടനത്തിന്റെ ഉദ്ഘാടനം കൊടുങ്ങല്ലൂർ വി.പി.തുരുത്ത് എസ്.എൻ.ടി.പി ജങ്ഷനിൽ മുൻ എം.പി കെ.പി.ധനപാലൻ നിർവഹിച്ചു. വ്യാഴാഴ്ച ആലുവ മണ്ഡലത്തിലാണ് സ്ഥാനാർഥിയുടെ പ്രചാരണ പരിപാടികൾ.
പര്യടനത്തിൽ ദീപാ ദാസ് മുൻഷിയും വിശ്വനാഥ പെരുമാളും
കൊടുങ്ങല്ലൂർ: കേരളത്തിന്റെ ചാർജ് വഹിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാളും യു.ഡി.എഫ് ചാലക്കുടി മണ്ഡലം സ്ഥാനാർഥി ബെന്നി ബഹനാന്റെ പര്യടനത്തിന്റെ ഭാഗമാകാനെത്തിയത് പ്രവർത്തകരിൽ ആവേശം വർധിപ്പിച്ചു.
സ്ഥാനാർഥിയോടൊപ്പം ഇരുവരും പര്യടനവാഹനത്തിൽ സഞ്ചരിച്ച് വോട്ടഭ്യർഥിച്ച ശേഷമാണ് മടങ്ങിയത്. രാജ്യത്ത് ഇൻഡ്യ സഖ്യം അധികാരത്തിൽ വരുമെന്നും കേരളത്തിൽ യു.ഡി.എഫ് 20 സീറ്റ് നേടുമെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. വരും ആഴ്ചകളിൽ കോൺഗ്രസിന്റെ മുതിർന്ന ദേശീയ നേതാക്കൾ ബെന്നി ബഹനാന് വേണ്ടി പ്രചാരണത്തിനെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.