ബൈപ്പാസിലെ സുരക്ഷിത ക്രോസിങ്; എം.പിയുടെ ചർച്ച ഫലം കണ്ടില്ല
text_fieldsകൊടുങ്ങല്ലൂർ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട കൊടുങ്ങല്ലൂർ നഗരത്തിലെ ജനകീയ ആവശ്യത്തിന് നേരേ മുഖംതിരിച്ച് എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ. അതേസമയം, കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട് ശ്രമം തുടരുമെന്നാണ് ബെന്നി ബെഹനാൻ എം.പി പറയുന്നത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി.ഓഫിസ് ജങ്ഷനിൽ സുരക്ഷിതമായ ക്രോസിങ് വേണമെന്ന ജനകീയ ആവശ്യത്തിന്റെ പശ്ചാത്തലത്തിൽ എം.പി വിളിച്ചുചേർത്ത യോഗത്തിലാണ് പ്രോജക്ട് ഡയറക്ടറുടെ ഭാഗത്ത് നിന്ന് എതിർനിലപാടുണ്ടായത്. സാങ്കേതിക പ്രശ്നമാണ് ഉന്നയിക്കുന്നത്. കൊടുങ്ങല്ലൂർ റസ്റ്റ് ഹൗസിലായിരുന്നു ഉദ്യോഗസ്ഥരും കർമസമിതി പ്രവർത്തകരും ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്ത ചർച്ച നടന്നത്.
ജനങ്ങൾക്ക് ഇപ്പോഴുണ്ടായ ആശങ്ക എം.പി പ്രോജക്ട് ഡയറക്ടറെ അറിയിച്ചു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് മുൻതൂക്കം നൽകിയുള്ള തീരുമാനമാണ് വേണ്ടെതെന്ന് എം.പി. അറിയിച്ചു.
അതിന് വേണ്ട മാറ്റങ്ങൾ പ്ലാനിൽ ഉണ്ടാകണമെന്നും അതിനായി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താൻ ശ്രമിക്കുമെന്നും ബെന്നി ബെഹ്നനാൻ പറഞ്ഞു. തുടർന്ന് എല്ലാവരും ദേശീയപാത നിർമാണം നടക്കുന്ന ബൈപ്പാസിലെ പ്രസ്തുത പ്രദേശം സന്ദർശിച്ച് ജനങ്ങളുടെ ആവശ്യകത നേരിട്ടു മനസിലാക്കിക്കൊടുത്തു.
പി.ഡി. അൻസുൽ ഹസൻ, ബിനു ശിവാലയ, കർമസമിതി പ്രവർത്തകരായ കെ.കെ. അൻസാർ, ഒ.ജി. വിനോദ്, പി.ജി. നൈജി, ഡോ. ഷാജി, സുരേഷ് കുമാർ, പൊതു പ്രവർത്തകരായ ഇ.എസ്. സാബു, കെ.പി. സുനിൽകുമാർ വി.എം. ജോണി, പി.വി. രമണൻ സനിൽ സത്യൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഇതിനിടെ സുരക്ഷിതമായ ക്രോസിങ് ആവശ്യപ്പെട്ടുള്ള എലിവേറ്റഡ് ഹൈവേ ഗുണഭോക്ത കർമസമിതിയുടെ സമരം വെള്ളിയാഴ്ച 296 ദിവസം പിന്നിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.