മുഹമ്മദ് അഫ്താബിനും മെൽക്കി സെഡക്കിനും ഹൃദയ നിറഞ്ഞ വരവേൽപ്പൊരുക്കി എസ്.എസ്.കെ അധികൃതർ
text_fieldsകൊടുങ്ങല്ലൂർ: സെറിബ്രൽ പാൾസി സ്പോർട്ട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഗുജറാത്തിൽ ഭിന്നശേഷിക്കാർക്കായി നടത്തിയ നാഷനൽ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ എസ്.എസ്.കെ തൃശൂരിനെ പ്രതിനിധീകരിച്ച് ക്ലബ് ത്രോ വിഭാഗത്തിൽ സ്വർണമെഡൽ നേടിയ കൊടുങ്ങല്ലൂർ ബി.ആർ.സി.പി.ബി.എം.ജി.എച്ച്.എസ്.എസിലെ മുഹമ്മദ് അഫ്താബിനെയും റണ്ണിങ് റേസ് അണ്ടർ 20 ബോയ്സ് വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ തൃശൂർ യു.ആർ.സി ഒല്ലൂർ വൈലോപ്പിള്ളി എസ്.എം.ജി.വി.എച്ച്.എസ്.എസിലെ മെൽക്കി സെഡക്കിനെയും വരവേറ്റ് അധികൃതർ.
പടവരാട് തെക്കേക്കര കുരിയക്കാവ് വീട്ടിലെ ബിജു ജോർജ്-അനിത ദമ്പതികളുടെ മകൻ മെൽക്കി സെഡക്കിനെയും കൊടുങ്ങല്ലൂർ ഉഴുവത്തുകടവ് പാറയിൽ വീട്ടിൽ അബ്ദുൽ വഹാബ്- സെമീന ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്താബിനെയും തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയാണ് അധികൃതർ സ്വീകരിച്ചത്. തൃശൂർ എസ്.എസ്.കെ ഡി.പി.ഒ കെ.ബി. ബ്രിജി, എ.ഒ. ജസ്റ്റിൻ തോമസ്, ജെ.എസ്.ടി.എച്ച്. ബാലു ലാൽ, റെയിൽവേ സ്റ്റേഷൻ മാനേജർ ജോർജ്, യു.ആർ.സി ബി.പി.സി സി.പി. ജെയ്സൺ, മറ്റു പ്രതിനിധികൾ, സ്പെഷൽ എജുക്കേറ്റേഴ്സ്, വിദ്യാലയ അധ്യാപകർ, പി.ടി.എ എന്നിവർ ചേർന്ന് പുഷ്പഹാരവും പൂച്ചെണ്ടും നൽകിയാണ് സ്വീകരിച്ചത്.
കേരളത്തിൽനിന്ന് 24 കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് 13 മെഡലുകൾ കരസ്ഥമാക്കി. ഇവരിൽ മൂന്നുപേർ തൃശൂർക്കാരാണ്. സെറിബ്രൽ പാൾസി സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന കോഓഡിനേറ്റർ ഗിരിജ, ജില്ല കോഓഡിനേറ്റർ റെനിൽ എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത കുട്ടികൾക്ക് അഭിരാജ്, ഗോകുൽ കൃഷ്ണ എന്നിവരാണ് പരിശീലനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.