ചേരമാൻ ജുമാ മസ്ജിദ് ഗതകാല പ്രൗഢിയിലേക്ക്
text_fieldsമേത്തല: ഗതകാല പ്രൗഢിയിലേക്കുയരാൻ ഇന്ത്യയിലെ ആദ്യ ജുമാ മസ്ജിദ്. പുരാതന ചേരമാൻ നഗരിയുടെ സ്മരണകളുണർത്തുന്ന കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിെൻറ നവീകരണം മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടികളിൽ ഉൾപ്പെടുത്തി പുരോഗമിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി ജുമുഅ നമസ്കാരം നടന്ന ഈ പള്ളി എ.ഡി 629ലാണ് സ്ഥാപിക്കപ്പെട്ടത്.
മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി പഴയ പള്ളിയുടെ തനിമ നിലനിർത്തി പുനർനിർമിക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്. 1974നു ശേഷം പള്ളിയോട് കൂട്ടിച്ചേർത്ത ഭാഗങ്ങൾ നീക്കംചെയ്ത്, പഴയ പള്ളിയുടെ നഷ്ടപ്പെട്ട ഭാഗങ്ങൾ പുനഃസ്ഥാപിക്കുന്നതാണ് പദ്ധതി. പഴയ പള്ളിയുടെ രണ്ട് തട്ടുകളായുള്ള മേൽക്കൂര പൂർണമായും മാറ്റി തേക്കുകൊണ്ടുള്ള പുതിയ മേൽക്കൂര സ്ഥാപിച്ച് ഓടുകൾ മേയുന്ന ജോലി നടന്നുവരുന്നു. മുകൾത്തട്ടിലെ ഏതാനും ജോലികളും മറ്റുമാണ് ശേഷിക്കുന്നത്. ഇതോടൊപ്പം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യത്തെ ഭൂഗർഭ നമസ്കാര ഹാളിെൻറ നിർമാണവും ദ്രുതഗതിയിൽ നടന്നുവരുകയാണ്.
20 കോടി ചെലവഴിച്ചാണ് നിർമാണം. 2011ലാണ് പള്ളിയുടെ പൗരാണിക തനിമ തിരിച്ചുകൊണ്ടുവരണമെന്ന് മഹല്ല് യോഗം തീരുമാനിച്ചത്. 5000 പേർക്ക് നമസ്കാര സൗകര്യം വർധിപ്പിക്കുന്നതിന് ഭൂമിക്കടിയിൽ വിശാലമായ സൗകര്യത്തോടെ രണ്ടുനിലകളിലായാണ് പള്ളി നിർമിക്കുന്നത്. 24,000 ചതുരശ്ര അടി വിസ്തൃതിയിലാണ് നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.