ചേരമാൻ പള്ളി പഴയ പ്രൗഢിയിലേക്ക്; സെപ്റ്റംബറിൽ തുറക്കും
text_fieldsമേത്തല: സംസ്ഥാന സർക്കാറിെൻറ നൂറു ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി രാജ്യത്തെ പ്രഥമ മസ്ജിദ് പഴയ പ്രൗഢി വീണ്ടെടുക്കുന്നു. സെപ്റ്റംബറിൽ പ്രാർഥനക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ചുവരുകയാണ്. മുസ്രിസ് പൈതൃക പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കുന്നതാഗമായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അടുത്ത മാസം പള്ളി സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തും.
പൗരാണിക കേരള വാസ്തു ശിൽപകലയിൽ പണിതീർത്ത ജുമാ മസ്ജിദ് 1974 വരെ തനത് ശൈലിയിൽ നിലനിന്നിരുന്നു. തുടർന്ന് നമസ്കാര സൗകര്യം വര്ധിപ്പിക്കാൻ പള്ളിയുടെ ഇരുവശങ്ങളിലെ വരാന്തയും ചെരിവുകളും പൂമുഖവും നീക്കം ചെയ്യുകയും മൂന്ന് ഘട്ടങ്ങളിലായി വിവിധ കൂട്ടിച്ചേർക്കലുകൾ വരുത്തുകയും ചെയ്തു. എങ്കിലും അകത്തെ പള്ളിക്ക് ഒരു മാറ്റവും വരുത്താതിരിക്കാൻ മഹല്ല് ശ്രദ്ധിച്ചിരുന്നു. കേന്ദ്ര ആർക്കിയോളജി വകുപ്പ് (എ.എസ്.ഐ) നടത്തിയ പരിശോധനയിൽ അകത്തെ പള്ളിയിലെ മര ഉരുപ്പടികൾക്ക് ആയിരം വർഷത്തിലധികം പഴക്കമുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
പഴയ പള്ളിയുടെ നഷ്ടപ്പെട്ട ഭാഗങ്ങളുടെ കൂട്ടിച്ചേർക്കലുകൾ 1.18 കോടി രൂപ ചെലവിൽ ഇൻകൽ ലിമിറ്റഡിെൻറ നേതൃത്വത്തിൽ നടന്നുവരുകയാണ്. 1974ന് ശേഷം കൂട്ടിച്ചേർത്ത ഭാഗങ്ങൾ മാറ്റുകയും നഷ്ടപ്പെട്ട ഭാഗങ്ങൾ പുനഃസ്ഥാപിക്കുകയു ചെയ്യുന്നതിനൊപ്പം നമസ്കാര സൗകര്യം വർധിപ്പിക്കാൻ ഭൂമിക്കടിയിൽ വിശാലമായ സൗകര്യമേർപ്പെടുത്തുന്നതാണ് പദ്ധതി. ഭൂഗർഭ മസ്ജിദിെൻറ കോൺക്രീറ്റ് ജോലികൾ ഇതിനകംതന്നെ പൂർത്തിയായിക്കഴിഞ്ഞു.
ഏകദേശം നാലായിരം പേർക്ക് ഒരേ സമയം പ്രാർഥനക്ക് സൗകര്യം ഒരുക്കുമ്പോൾ ഇന്ത്യയിലെ ആദ്യത്തെ വിശാലവും അതിവിപുലവുമായ ഭൂഗർഭ മസ്ജിദായി ചേരമാൻ ജുമാ മസ്ജിദ് മാറും. മസ്ജിദിെൻറ അകത്തളങ്ങൾ ശീതീകരിക്കുന്നതിനൊപ്പം സുരക്ഷ സംവിധാനത്തിെൻറ ഭാഗമായി വിവിധ ഭാഗങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചാണ് പ്രാർഥനക്ക് ആളുകളെ കടത്തിവിടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.