സേവനചടുലതയുമായി സിവിൽ ഡിഫൻസും ഹാർമണി റെസ്ക്യൂ യൂനിറ്റും
text_fieldsകൊടുങ്ങല്ലൂർ: സേവനചടുലതയുമായി കൊടുങ്ങല്ലൂർ സിവിൽ ഡിഫൻസും എറിയാട് ഹാർമണി റെസ്ക്യൂ യൂനിറ്റും. ഇതിനം നിരവധി പേർക്ക് ഇൗ സേവന സംഘം തുണയേകിക്കഴിഞ്ഞു. ഒടുവിലത്തേതാണ് കൊടുങ്ങല്ലൂർ ചന്തപ്പുര വടക്കുവശം സെൻറ്തോമസ് ചർച്ചിന് സമീപത്തെ കോവിൽ പറമ്പിൽ ധനേശിനായി അവർ ചെയ്ത വിലപ്പെട്ട സേവനം.
ധനേഷിെൻറ വീട്ടിലേക്കും കടമുറികളിലേക്കും മറിഞ്ഞുവീണ വാകമരം വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയുണ്ടായി. ഇതിനിടെ മരം നീക്കംചെയ്യാൻ അധികൃതരെയും സന്നദ്ധ സംഘടനകളെയും സമിപിച്ചുവെങ്കിലും ഫലംകണ്ടില്ല. വെട്ടുകാരെ സമീപിച്ചപ്പോൾ 40,000 രൂപയാണ് കൂലി പറഞ്ഞതത്. ഇതിനിടെയാണ് വിവരം ലഭിച്ച കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർമാൻ കെ.ആർ. ജൈത്രൻ സിവിൽ ഡിഫൻസിനെ വിവരമറിയിച്ചത്.
കൊടുങ്ങല്ലൂർ ഫയർ സ്റ്റേഷന് കീഴിലുള്ള സിവിൽ ഡിഫൻസ് അംഗങ്ങൾ ഉടന സ്ഥലത്തെത്തി ആറു മണിക്കൂർ കഠിനാധ്വാനം ചെയ്ത് മുറിച്ചുമാറ്റി. സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ കെ.എം. അബ്ദുൽ ജമാൽ, അംഗങ്ങളായ കെ.കെ. മുഹമ്മദ്, മുഹമ്മദ് റാസിക്, പി.എച്ച്. അഫ്സൽ, കെ.വി. സതീഷ്, കെ.കെ. ഷിഹാബ്, കെ.എം. റാഫി എന്നിവർ നേതൃത്വം നൽകി. ഈയിടെ ഉഴുവത്ത് കടവിലും പുല്ലൂറ്റും വീടുകൾക്ക് മുകളിലും കൊടുങ്ങല്ലൂർ നഗരത്തിൽ റെസ്റ്റ് ഹസിന് മുകളിൽ വീണ മരങ്ങളും ഇൗ സേവനസംഘം തികച്ചും സജന്യമായി വെട്ടിമാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.