കൂളിമുട്ടം റോഡിൽ കടകൾ പൊളിക്കുന്നതിനെതിരെ ജനസദസ്സ്
text_fieldsമതിലകം: കൂളിമുട്ടം റോഡിൽ കടകൾ പൊളിക്കുന്നതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ആഭിമുഖ്യത്തിൽ ജനസദസ്സ് സംഘടിപ്പിച്ചു.
മതിലകം ബ്ലോക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനോട് ചേർന്ന് മിനി സിവിൽ സ്റ്റേഷൻ പണിയുകയും സർക്കാർ സ്ഥാപനങ്ങളെല്ലാം ഒരു കുടക്കീഴിയിലാക്കുകയും വേണമെന്ന് ജനസദസ് ആവശ്യപ്പെട്ടു. മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് നിലവിൽ വരുന്നതിന് മുൻപ് ഉണ്ടായിരുന്ന പഴയ റോഡ് പുനഃസ്ഥാപിച്ച് ബീച്ച് റോഡ് വികസനം നടപ്പാക്കണം.
ഷോപ്പിങ് കോംപ്ലക്സ് പണിയണം. ഇറച്ചി അവശിഷ്ടങ്ങൾ പുഴയരികിൽ തള്ളി മലിനീകരണം ഉണ്ടാക്കുന്നത് തടയണമെന്നും സദസ്സ് ആവശ്യപ്പെട്ടു.
മിനി ഇൻഡസ്ട്രീസ് ഭൂമി പഞ്ചായത്തിന്റെ അധീനതയിലുള്ളതാണെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നുണ്ടെന്നും സദസ്സ് ചൂണ്ടിക്കാട്ടി.
വാശി പിടിച്ച് കടകൾ പൊളിക്കുമെന്ന ധാർഷ്ട്യമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടള്ളതെന്ന് സദസ്സ് കുറ്റപ്പെടുത്തി. ജനങ്ങളെ കേൾക്കാതെ നടപ്പാക്കുന്ന വികല വികസന നയങ്ങൾക്കെതിരെ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും പ്രതിഷേധ സദസ്സ് വ്യക്തമാക്കി. ആക്ഷൻ കൗൺസിൽ ചെയർപേഴ്സൺ ബൾക്കീസ് ബാനു അധ്യക്ഷത വഹിച്ചു.
കൺവീനർ പി.എ. കുട്ടപ്പൻ, എ.എ. അബ്ദുൽ ഹൈ, ബേബി കുര്യാപ്പുളളി, ക്ലീറ്റസ് (വ്യാപാരി വ്യവസായി ഏകോപന സമിതി), ബഷീർ വടക്കൻ, ഷിബു വർഗീസ് (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്). ഷംനാദ് (യൂത്ത് ലീഗ്), ജമാലുദീൻ (എസ്.ഡി.പി.ഐ), ഹർഷാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.