മലയാളത്തിലെ ആദ്യത്തെ എ.ഐ സംഗീത ആൽബവുമായി ഡാവിഞ്ചി സുരേഷ്
text_fieldsകൊടുങ്ങല്ലൂർ: എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച മലയാളത്തിലെ ആദ്യത്തെ സംഗീത ആൽബം പുറത്തിറക്കി. ‘സൂപ്പർ ഹീറോ’ എന്നപേരിൽ പ്രശസ്തി ശിൽപി ഡാവിഞ്ചി സുരേഷാണ് ആൽബം ഒരുക്കിയിരിക്കുന്നത്. പാട്ടും മിമിക്രിയും ഡാൻസും സാങ്കേതിക വിദ്യയും കോർത്തിണക്കിയാണ് അവതരണം. ഓരോരുത്തരുടെയും ജീവിതത്തിൽ അവനവൻ തന്നെയാണ് ഹീറോ എന്ന സന്ദേശമാണ് ഈ കുഞ്ഞു ആൽബം സമൂഹത്തിന് നൽകുന്നത്.
ഡാവിഞ്ചി സുരേഷിന്റെ വരികൾക്ക് അരുൺപ്രസാദ് ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നു. ആലാപനവും ശബ്ദനുകരണവും നൽകിയിരിക്കുന്നത് മിമിക്രിതാരം നിസാം കോഴിക്കോട് ആണ്.
ദുബൈയിൽ ജോലിചെയ്യുന്ന കണ്ണൂർ സ്വദേശി അനസ് ക്രിയേറ്റ് ചെയ്ത എ.ഐ വിഷ്വലുകളാണ് ഗാനദൃശ്യങ്ങൾക്കിടയിൽ പരീക്ഷണാർഥം ഉൾക്കൊള്ളിച്ചിട്ടുള്ളത്. സിംബാദ് കാമറയും എഡിറ്റിങ് മെന്റസ് ആന്റണിയുമാണ് നിർവഹിച്ചിരിക്കുന്നത്. കൊറിയോഗ്രഫി ഡീജേ ഡാൻസ് അക്കാദമിയും മേക്കപ്പ് ബാബുലാലുമാണ് നിർവഹിച്ചിരിക്കുന്നത്. സൗഹൃദ കൂട്ടായ്മയിൽ പിറന്ന ഇതിന്റെ ഗാനരംഗങ്ങൾ അതിരപ്പിള്ളിയിലെ റിസോർട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.