Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightകൂസലില്ലാതെ പ്രതികൾ;...

കൂസലില്ലാതെ പ്രതികൾ; ഈസിയായൊരു തെളിവെടുപ്പ്

text_fields
bookmark_border
evidence collection
cancel
camera_alt

കൊ​ല​ക്കേ​സ് പ്ര​തി​ക​ളു​മാ​യി കൊ​ടു​ങ്ങ​ല്ലൂ​ർ തെ​ക്കേ ന​ട​യി​ൽ പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​ത്തി​ൽ മു​ൻ വൈ​രാ​ഗ്യ​ത്താ​ൽ പാ​ച​ക​ത്തൊ​ഴി​ലാ​ളി​യാ​യ മ​ധ്യ​വ​യ​സ്ക​നെ ക​ല്ലു​കൊ​ണ്ട​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളു​മാ​യി പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പു​ല്ലൂ​റ്റ് ചാ​പ്പാ​റ പൊ​ന്ന​മ്പ​ത്ത് ജ​ബ്ബാ​റി​നെ (60) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. പ്ര​തി​ക​ളാ​യ പു​ല്ലൂ​റ്റ് കൊ​ള്ളി​ക്ക​ത്ത​റ അ​ൻ​സാ​ബ്, ലോ​ക​മ​ലേ​ശ്വ​രം ഒ​ല്ലാ​ശ്ശേ​രി ശ​ര​ത്ത് എ​ന്നി​വ​രു​മാ​യി അ​ക്ര​മം ന​ട​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ തെ​ക്കേ ന​ട​യി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ കൃ​ത്യ​ങ്ങ​ൾ വി​വ​രി​ച്ച പ്ര​തി​ക​ൾ ഇ​ട​ക്കൊ​ക്കെ ചി​രി​ച്ചു കൊ​ണ്ടാ​ണ് പൊ​ലീ​സി​നൊ​പ്പം നി​ല​കൊ​ണ്ട​ത്.

ക​ഴി​ഞ്ഞ ഏ​ഴി​ന് രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ക​ല്ല് കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ജ​ബ്ബാ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ക്കു​ക​യാ​യി​രു​ന്നു. റി​മാ​ൻ​ഡി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​ശ​ശി​ധ​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ഹ​രോ​ൾ​ഡ് ജോ​ർ​ജ്, എ.​എ​സ്.​ഐ സി.​ടി. രാ​ജ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഗി​രീ​ഷ് വാ​വ​ക്കാ​ട്, തോ​മാ​ച്ച​ൻ, സു​ബീ​ഷ്, സി.​പി.​ഒ ഫൈ​സ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsMurder
News Summary - Defendants without any concern- An easy evidence collection
Next Story