ദിലീപ് കുമാറിെൻറ സന്ദർശനം കൊടുങ്ങല്ലൂരിന് സമ്മാനിച്ചത് മായാത്ത ഓർമകൾ
text_fieldsകൊടുങ്ങല്ലൂർ: ഇന്ത്യൻ സിനിമയിലെ താരകുലപതി മുഹമ്മദ് യൂസഫ് ഖാൻ എന്ന ദിലീപ് കുമാറിെൻറ സന്ദർശനം കൊടുങ്ങല്ലൂരിനും തീരദേശത്തിനും സമ്മാനിച്ചത് മായാത്ത ഓർമകൾ. താരത്തിളക്കത്തിെൻറ ഉന്നതിയിൽ വിരാചിക്കുമ്പോഴാണ് കേരളത്തിെൻറ മണ്ണിലേക്കുള്ള ദിലീപ് കുമാറിെൻറ വരവ്. ചാട്ടേഡ് വിമാനത്തിൽ എത്തിയ അദ്ദേഹത്തെ നൂറോളം കാറുകളുടെ അകമ്പടിയോടെയാണ് കൊടുങ്ങല്ലൂരിലേക്ക് ആനയിച്ചത്. താരത്തെ കാണാൻ റോഡിെൻറ ഇരുവശവും മനുഷ്യമതിൽ പോലെയാണ് ജനം അണിനിരന്നതെന്ന് അന്ന് ദിലീപ് കുമാറിനെ അനുഗമിച്ച ആസ്പിൻ അഷറഫ് ഓർക്കുന്നു.
യാത്രക്കിടെ വാഹനം എവിടെയും നിർത്തരുതെന്ന് കർശന നിർദേശമുണ്ടായിരുന്നുവെങ്കിലും മതിലകം പുന്നക്ക ബസാറിൽ സിനിമ പ്രവർത്തകൻ പരേതനായ ഹമീദ് കാക്കശ്ശേരിയുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞ് താരത്തെ മുഖാമുഖം കാണുകയുണ്ടായി. രാജ്യത്തെ പ്രഥമ മസ്ജിദായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിൽ 1973 നവംബറിലാണ് അദ്ദേഹം എത്തിയത്. അന്ന് ചേരമാൻ മസ്ജിദിെൻറ ആദ്യ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അദ്ദേഹം നേരിൽ വീക്ഷിച്ചു. പുനരുദ്ധാരണ പ്രവർത്തനത്തിനുള്ള ആദ്യ സംഭാവനയായ 10,000 രൂപ മഹല്ലിന് നൽകിയത് അന്നത്തെ വ്യവസായ പ്രമുഖൻ ചേറ്റുവ ഉമ്മർ ഹാജിയായിരുന്നു.
കല്ലിടൽ ചടങ്ങ് നടത്തിയതും ഉമ്മർ ഹാജിയായിരുന്നു. ഇദ്ദേഹത്തിെൻറ ഭാര്യയുടെ പേരിൽ പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിൽ സ്ഥാപിച്ച ഹോസ്റ്റലിെൻറ ഉദ്ഘാടനം നിർവഹിക്കാനാണ് ദിലീപ് കുമാർ കൊടുങ്ങല്ലൂരിലെത്തിയത്. അന്നത്തെ എം.ഇ.എസ് യൂത്ത് വിങ് നേതാക്കളായ പി.വി. അഹമ്മദ് കുട്ടി, ആസ്പിൻ അഷറഫ്, പരേതനായ ഇ.കെ. കൊച്ചുണ്ണി ഹാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘാടനം.
പരേതരായ എം.ഇ.എസ് സ്ഥാപകൻ ഡോ. അബ്ദുൽ ഗഫൂർ, ഡോ. മുഹമ്മദ് സഗീർ, ഡോ. എ.കെ. സിദ്ദീഖ്, പ്രിൻസിപ്പൽ പ്രഫ. അബ്ദുൽ കാദർ എന്നിവരുടെ പങ്കാളിത്തത്തിലായിരുന്നു ചടങ്ങ്. ഇതോടൊപ്പം ചേറ്റുവയിൽ ആശുപത്രിയുടെ ഉദ്ഘാടനവും ദിലീപ് കുമാർ നിർവഹിച്ചിരുന്നു.ചേരമാൻ മസ്ജിദിൽ രണ്ട് മണിക്കൂർ ചെലവഴിച്ച ശേഷം സമീപത്തെ യതീംഖാനയിൽ എത്തി അന്തേവാസികളെ കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്. അന്നത്തെ ചേരമാൻ മസ്ജിദിെൻറ പ്രസിഡൻറ് അഡ്വ. സെയ്തുമുഹമ്മദും ട്രഷറർ മൊയ്തീൻ മണപ്പാട്ടും സെക്രട്ടറി കുഞ്ഞുമുഹമ്മദുമായിരുന്നു. ദിലീപ് കുമാറിെൻറ തീരദേശത്തേക്കുള്ള വരവ് സംഭവബഹുലമായ ഓർമയായി മനസ്സിൽ സൂക്ഷിക്കുകയാണ് അദ്ദേഹത്തെ നേരിൽ കണ്ടവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.