വയനാടിന് ആറുലക്ഷത്തിന്റെ കൈത്താങ്ങുമായി എറിയാട് എം.ഐ.ടി സ്കൂൾ
text_fieldsകൊടുങ്ങല്ലൂർ: മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളുടെ പുനരധിവാസ ദൗത്യത്തിലേക്ക് എറിയാട് എം.ഐ.ടി യു.പി സ്കൂൾ 6,02,167 രൂപ സമാഹരിച്ചു നൽകി. രണ്ടുവീട് നിർമിക്കുന്നതിനുള്ള സ്ഥലത്തിനും കുടിവെള്ള പദ്ധതിക്കും ആവശ്യമായ തുകയാണ് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പി.ടി.എയും കൈകോർത്ത് സമാഹരിച്ച് പീപ്പിൾസ് ഫൗണ്ടേഷന് കൈമാറിയത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മാനേജർ എം.ബി. അബ്ദുറഹിമാൻ, പി.ടി.എ പ്രസിഡന്റ് എ.ബി. ഫെസൽ, പ്രധാനാധ്യാപകൻ പി.എ. മുഹമ്മദ് ബഷീർ എന്നിവരിൽ നിന്നും പീപ്പിൾസ് ഫൗണ്ടേഷൻ പ്രൊജക്ട് മാനേജർ ഇസ്മയിൽ കാപ്പാട് തുകയുടെ ചെക്ക് ഏറ്റുവാങ്ങി.
കൂടുതൽ തുക സമാഹരിച്ച വിദ്യാർഥി മുഹമ്മദ് ബിലാൽ, അധ്യാപിക വി.എ. സുമയ്യ, ഒമ്പതാം ക്ലാസ് വിദ്യാർഥികൾ, പി.ടി.എ എക്സിക്യൂട്ടിവ് കമ്മിറ്റിക്കും പീപ്പിൾസ് ഫൗണ്ടേഷന്റെ ആദര ഫലകം വിതരണം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഷെഹീദ അൻസാർ, വയനാട് പുനരധിവാസ കോ ഓഡിനേറ്റർ കെ.എസ്. റഹീന, സ്കൂൾ ലീഡർ ഹിബ ഹാജറ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി.എ. മുഹമ്മദ് ബഷീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എം സാബു നന്ദിയും പറഞ്ഞു. രക്ഷിതാക്കൾക്കായി നടത്തിയ കൗൺസലിങ് ക്ലാസ് റാഷിദ ജാസിം നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.