കരുതലായി ഹരിത കർമസേന
text_fieldsകൊടുങ്ങല്ലുർ: ശ്രീനാരായണപുരത്ത് ഹരിത കർമസേന അതിദരിദ്ര കുടുംബത്തിന് ഭക്ഷ്യകിറ്റ് നൽകും. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യ നിർമാർജനം ‘ടുഗെതർ ഫോർ തൃശൂർ’ പദ്ധതിയുടെ ഭാഗമായാണ് ഹരിത കർമസേനയുടെ കനിവാർന്ന മാതൃക. അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട ആരോരുമില്ലാത്ത കുടുംബത്തിനാണ് മാസംതോറും ഭക്ഷ്യകിറ്റ് നൽകുക. കിറ്റിന് വേണ്ട സംഖ്യ മാസവരുമാനത്തിൽനിന്ന് നൽകാൻ അംഗങ്ങൾ തീരുമാനിച്ചു. പഞ്ചായത്തിൽ 33 കുടുംബങ്ങൾക്കാണ് മാസംതോറും ഭക്ഷ്യകിറ്റ് വിതരണം ചെയ്യുക. മറ്റു കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണത്തിന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്.
ഹരിത കർമസേന ശേഖരിച്ച ഭക്ഷ്യകിറ്റിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സജിത പ്രദീപ്, സ്ഥിരംസമിതി അധ്യക്ഷരായ കെ.എ. അയ്യൂബ്, സി.സി. ജയ, പി.എ. നൗഷാദ്, സെക്രട്ടറി രഹന പി. ആനന്ദ്, വാർഡ് മെംബർമാരായ കെ.ആർ. രാജേഷ്, ഇബ്രാഹിംകുട്ടി, അസി. സെക്രട്ടറി അബ്ദുല്ല ബാബു, വി.ഇ.ഒ സറീന, സ്മിജ, ഹരിതകർമ സേന ലീഡർമാരായ രാധാമണി, സ്മിത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.