കൊടുങ്ങല്ലൂരിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം
text_fieldsകൊടുങ്ങല്ലൂർ: സിനിമ ശക്തമായ കാഴ്ചകൾ നൽകുന്ന മാധ്യമമാണെന്ന് ‘പുഴു’സിനിമയുടെ സംവിധായക പി.ടി. രത്തീന പറഞ്ഞു. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി ലക്ഷ്മി ജ്വല്ലറിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഫിലിം സൊസൈറ്റി ചെയർമാൻ ഷാജി ജോസഫ് അധ്യക്ഷത വഹിച്ചു. ശ്രീകാളീശ്വരി തിയേറ്റർ ഉടമ വി.ആർ. സജീവ്, തസ്നി, സുധീഷ് ഷണ്മുഖം എന്നിവർ സംസാരിച്ചു. ഇന്ന് അഞ്ച് മണിക്ക് നടക്കുന്ന ഓപ്പൺ ഫോറത്തിൽ ‘ചിന്തകളിലെ നവ മാധ്യമങ്ങളുടെ സ്വാധീനം’വിഷയത്തെ ആസ്പദമാക്കി മനില സി.മോഹൻ, രാം മോഹൻ പാലിയത്ത് സംസാരിക്കും.
മേളയിൽ ഇന്ന് (ശ്രീകാളീശ്വരി തിയേറ്റർ)
- സ്ക്രീൻ 1: രാവിലെ 9.30 -കിഡ്നാപ്പ്ഡ്, 12.00: മലൈക്കോട്ടൈ വാലിബൻ, 3.00: ക്ലോണ്ടൈക്ക്, 6.00: ദി ഗ്രീൻ ബോർഡർ
- സ്ക്രീൻ 2: 9.45 -അവനോവിലോന, 12.15: ദി ടീച്ചേർസ് ലോഞ്ച്, 3.15: ഷെഹർസാദേ, 6.00ഛ ടോറി ആന്റ് ലോകിത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.