മുസ്രിസ് ജലപാതയിലൂടെ കയാക്കിങ്
text_fieldsപറവൂർ: മുസ്രിസ് ജലപാതയുടെ ഓളപ്പരപ്പിൽ പ്രശസ്ത കയാക്കിങ് താരങ്ങൾ തുഴയെറിയാൻ എത്തുന്നു. പുഴയെ അറിയാനും ഉല്ലസിക്കാനുമായി നടത്തുന്ന ദീർഘദൂര കയാക്കിങ് മുസ്രിസ് പാഡിലിെൻറ ഭാഗമായാണ്. 12, 13 തീയതികളിലാണ് യാത്ര. താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും തുഴയെറിയാൻ അവസരമുണ്ട്. കോഴിക്കോട് ആസ്ഥാനമായ ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് ക്ലബും മുസ്രിസ് ഹെറിറ്റേജ് േപ്രാജക്റ്റ് ലിമിറ്റഡുമാണ് സംഘാടകർ.
കോട്ടപ്പുറം ബോട്ട് ജെട്ടിയിൽനിന്ന് 12ന് രാവിലെ എട്ടിന് യാത്ര ആരംഭിക്കും. പള്ളിപ്പുറം, കെടാമംഗലം, വൈപ്പിൻ പ്രദേശങ്ങൾ താണ്ടി 13ന് കൊച്ചി ബോൾഗാട്ടിയിൽ സമാപിക്കും. ആദ്യദിവസം 20 കി.മീറ്ററും രണ്ടാം ദിവസം 40 കി.മീറ്ററുമാണ് കയാക്കിങ്. പുഴയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുക, ജലസാഹസിക കായികവിനോദങ്ങൾ ജനങ്ങളിൽ എത്തിക്കുക, നദികളിൽ അടിഞ്ഞുകൂടിയ മാലിന്യം ശേഖരിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. പങ്കെടുക്കാൻ 9400893112, 9745507454 നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.