കൊടുങ്ങല്ലൂർ ഭരണികാവ് പുനർലേലം കലക്ടർ റദ്ദാക്കി
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണിയാഘോഷത്തിന് മുന്നോടിയായുള്ള ക്ഷേത്ര പുറമ്പോക്ക് ഭരണികാവ് പുനർലേലം കലക്ടർ റദ്ദാക്കി. കഴിഞ്ഞ 14ന് കൊടുങ്ങല്ലൂർ തഹസിൽദാരുടെ നേതൃത്വത്തിൽ നടത്തിയ പുനർലേലമാണ് കലക്ടർ റദ്ദാക്കിയത്. കൊടുങ്ങല്ലൂർ സ്വദേശി പരപ്പിൽ സത്യൻ സമർപ്പിച്ച അഞ്ചര ലക്ഷം രൂപയുടെ ടെൻഡറാണ് അംഗീകരിച്ചിരുന്നത്.
എന്നാൽ കുറഞ്ഞ നിരക്കിലുള്ള ലേലത്തിന് ജില്ല ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു. നേരത്തെ നടന്ന ആദ്യ ലേലത്തിൽ33,33, 333 രൂപയുടെ ടെൻഡർ അംഗീകരിച്ചിരുന്നുവെങ്കിലും ടെൻഡർ സമർപ്പിച്ചയാൾ പണമടക്കാതെ വന്നതിനെ തുടർന്ന് ലേലം സ്ഥിരപ്പെടുത്തിയിരുന്നില്ല. തുടർന്നാണ് പുനർലേലം നടത്തിയത്.
കുറഞ്ഞ സംഖ്യ ലേലം ഉറപ്പിക്കാനുണ്ടായ സാഹചര്യത്തിനെതിരെ കൊടുങ്ങല്ലൂരിലെ പൊതുപ്രവർത്തകർ ആദ്യം തഹസിൽദാർക്കും പിന്നീട് കലക്ടർക്കും റവന്യൂ മന്ത്രിക്കും പരാതി നൽകിയിരുന്നു. വിഷയത്തിൽ റവന്യൂ മന്ത്രിയുടെ ഇടപ്പെടൽ ഉണ്ടായതായും സൂചനയുണ്ട്. 25ന് ലേലം റദ്ദാക്കിയതിന് പിറകെ 26ന് പുതിയ ലേലം നടത്താൻ ഉത്തരവ് വരികയുമുണ്ടായി. ലേലം അസ്ഥിരപ്പെടുത്തിയ സാഹചര്യത്തിൽ മൂന്നാമത്തെ ലേലം ശനിയാഴ്ച രാവിലെ 11ന് നടക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.