ജൈവ വളത്തിന് സ്വന്തം ബ്രാൻഡുമായി കൊടുങ്ങല്ലൂർ നഗരസഭ
text_fieldsകൊടുങ്ങല്ലൂർ: കോട്ടപ്പുറം മാർക്കറ്റിൽ ആഴ്ചയിൽ രണ്ടുദിവസത്തെ ചന്തകളിൽനിന്ന് ലഭിക്കുന്ന വാഴയില ഉൾപ്പെടെയുള്ള ജൈവമാലിന്യം ശേഖരിച്ച് വളമാക്കി മാറ്റുകയാണ് കൊടുങ്ങല്ലൂർ നഗരസഭ. ശാസ്ത്രീയമായി നിർമിച്ച ജൈവവളം മുസ്രിസ് ഫെർട്ടിലൈസേഴ്സ് എന്ന ബ്രാൻഡിലാണ് നഗരസഭ പുറത്തിറക്കുന്നത്.
ടി.കെ.എസ് പുരത്തുള്ള ബയോ കമ്പോസ്റ്റിങ് പ്ലാൻറിൽ ഉൽപാദിപ്പിക്കുന്ന ജൈവവളം 50, 20, പത്ത് കിലോഗ്രാം പാക്കുകളിലായാണ് വിപണിയിൽ എത്തുക. പച്ചക്കറികൾ ഉൾപ്പെടെ എല്ലാ വിളകൾക്കും ഈ വളം ഉപയോഗിക്കാം. ഒരുകിലോ വളത്തിന് 14 രൂപയും മൊത്തമായെടുക്കുമ്പോൾ 12 രൂപക്കും നൽകും.കൃഷിഭവനുകൾ വഴി വാങ്ങുന്നവർക്ക് ഒമ്പത് രൂപ സബ്സിഡി നൽകുന്നതിനാൽ കിലോക്ക് മൂന്ന് രൂപക്ക് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.