കൊടുങ്ങല്ലൂരിൽ പുതുതൊഴിൽ സംരംഭവുമായി നഗരസഭ
text_fieldsകൊടുങ്ങല്ലൂർ: അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് വിവിധ തൊഴിലവസരങ്ങൾ അറിയിക്കുന്നതിന് കൊടുങ്ങല്ലൂർ നഗരസഭ പുതിയ പദ്ധതി ആവിഷ്കരിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ, പ്രതിരോധമേഖല എന്നിവയിലെ തൊഴിലവസരങ്ങൾ അറിയാനും അപേക്ഷകൾ അയക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ലഭിക്കുന്നതിനും പദ്ധതി സഹായകമാണ്.
പലപ്പോഴും കേരള പബ്ലിക് സർവിസ് കമീഷന്റെ തൊഴിലവസരങ്ങൾ ഒഴികെ മറ്റ് പല അറിയിപ്പുകൾ എല്ലാവർക്കും ലഭിക്കാറില്ല. ഇതുമായി ബന്ധപ്പെട്ട മത്സരപരീക്ഷകൾക്ക് പരിശീലനവും ക്രാഷ് കോഴ്സുകളും നടത്തും. എല്ലാം സൗജന്യമായിരിക്കും. നഗരത്തിലെ വർഷ അസോസിയേറ്റ്സുമായി സഹകരിച്ചാണ് ഈ പദ്ധതി നഗരസഭ നടപ്പാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ അതത് വാർഡ് കൗൺസിലർമാരുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.