ആവേശമായി മുസിരിസ് സൈക്ലത്തൺ ഫ്രീഡം ഹെറിറ്റേജ് റൈഡ്
text_fieldsകൊടുങ്ങല്ലൂർ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുസിരിസ് പൈതൃക പദ്ധതി ഇസാഫ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘സൈക്ലത്തൺ ഫ്രീഡം ഹെറിറ്റേജ് റൈഡ്’ സൈക്കിൾ റാലി ആവേശമായി. മുസിരിസ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.
മുസിരിസ് മാനേജിങ് ഡയറക്ടർ ഡോ. മനോജ്കുമാർ, ഇസാഫ് ഡയറക്ടർ മേരിന പോൾ, ജോൺ പി. ഇഞ്ചകലോടി, മഹേഷ്, ഇസാഫ് പ്രോഗ്രാം മാനേജർ എം.പി. ജോർജ്, മുസിരിസ് മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിന്, അഡ്മിൻ മാനേജർ ബാബുരാജ് എന്നിവർ സംസാരിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി 125 റൈഡർമാർ പങ്കെടുത്തു
ചരിത്രപ്രസിദ്ധമായ ചേരമാൻ ജുമാ മസ്ജിദ്, അഴീക്കോട് സ്വാതന്ത്ര്യ സമര പോരാളി അബ്ദുറഹ്മാൻ സ്മാരകം, ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകം, പറവൂർ ജൂതപ്പള്ളി, പാലിയം പാലസ്, നാലുകെട്ട് എന്നിവിടങ്ങളിൽ സന്ദർശിച്ച് വൈകീട്ട് കോട്ടപ്പുറം കോട്ടയിൽ മെഡലുകൾ വിതരണം ചെയ്തതോടെ സമാപിച്ചു.
ചേരമാൻ ജുമാ മസ്ജിദിൽ സ്വീകരണം നൽകി
കൊടുങ്ങല്ലൂർ: ചേരമാൻ ജുമാ മസ്ജിദ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സഈദ് പതാക ഉയർത്തി. മുസ്രിസ് പൈതൃക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സൈക്കിൾ റാലിക്ക് സ്വീകരണം നൽകി. ഡോ. പി.എ. മുഹമ്മദ് സഈദ്, ചീഫ് ഇമാം ഡോ. സലിം നദ്വി, സെക്രട്ടറി എസ്.എ. അബ്ദുൽ ഖയ്യൂം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.