പി.എ. സെയ്തുമുഹമ്മദിെൻറ സ്മരണയിൽ ജന്മനാട്
text_fieldsകൊടുങ്ങല്ലൂർ: പത്രപ്രവർത്തകനും ചരിത്രഗവേഷകനും സാംസ്കാരിക പ്രതിഭയുമായിരുന്ന പി.എ. സെയ്തുമുഹമ്മദ് സ്മരണയിലാണ് ജന്മനാട്. അദ്ദേഹത്തിെൻറ സ്മരണാർഥം മുസിരിസ് പൈതൃക പദ്ധതിയിൽ ശാന്തിപുരത്ത് നിർമിക്കുന്ന സാംസ്കാരിക സമുച്ചയം നിർമാണ പുരോഗതിയിലാണ്.
കൊടുങ്ങല്ലൂരിൽ ആല-ആമണ്ടൂരിൽ 1930 നവംബർ 27 ന് പോനാക്കുഴി അഹമ്മദുണ്ണിയുടെ മകനായാണ് ജനനം. കൊടുങ്ങല്ലൂരിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് താമസം മാറ്റിയ സെയ്തുമുഹമ്മദ് 'ജനശക്തി' മാസികയുടെ പത്രാധിപരായി. തുടർന്ന് 'യുവകേരളം', 'സ്വർഗം' എന്നീ മാസികകളും നടത്തി. ഗ്രന്ഥാലോകം, സാഹിത്യലോകം, ചരിത്രം ത്രൈമാസിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും പ്രവർത്തിച്ചു.
കേസരി എ. ബാലകൃഷ്ണപിള്ളയുമായുള്ള അടുത്ത ബന്ധമാണ് ചരിത്രാന്വേഷണങ്ങളിലേക്ക് തിരിയാൻ പ്രേരകമായത്.
സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ്, ആക്ടിങ് പ്രസിഡൻറ്, കേരള ഹിസ്റ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറി, കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു.
കേരളം നൂറ്റാണ്ടുകൾക്ക് മുമ്പ്, ചരിത്രത്തിലെ ശിലാ കുസുമങ്ങൾ, ചരിത്രം ഒരു കണ്ണാടി, ചരിത്ര കേരളം, കേരളചരിത്ര വീക്ഷണം, സഞ്ചാരികൾ കണ്ട കേരളം, മുഗൾ സാമ്രാജ്യത്തിലൂടെ ഒരു യാത്ര, ആദിവാസികൾ, ചരിത്രവും സംസ്കാരവും, കേരള മുസ്ലിം ചരിത്രം തുടങ്ങിയവ കൃതികളിൽ ഉൾപ്പെടുന്നു.
1975 ഡിസംബർ 20ന് 45ാം വയസ്സിൽ ഹൃദ്രോഗത്തെ തുടർന്നായിരുന്നു മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.