നവകേരള സദസ്സ്; ആയിരത്തിലേറെ കലാകാരികൾ ചുവടു വെച്ച് മെഗാ തിരുവാതിര
text_fieldsകൊടുങ്ങല്ലുർ: കയ്പമംഗലം നിയോജക മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണാർഥം മെഗാ തിരുവാതിര സംഘടിപ്പിച്ചു. ആയിരത്തിലധികം കലാകാരികൾ അണിനിരന്നു.
അസ്മാബി കോളജിലെ 600ലേറെ വിദ്യാർഥിനികളും പഞ്ചായത്ത് ജനപ്രതിനിധികൾ, ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, അംഗൻവാടി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, തീരമൈത്രി അംഗങ്ങൾ എന്നിവരുമാണ് പങ്കെടുത്തത്. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലക്ടർ കൃഷ്ണ തേജ ദീപം തെളിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ മുഖ്യാതിഥിയായും സീരിയൽ ആർട്ടിസ്റ്റ് ഇഷാനി വിശിഷ്ടാതിഥിയായും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.രാജൻ, നിഷ അജിതൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ടി.കെ. ചന്ദ്രബാബു, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ജയ, സുഗത ശശിധരൻ, പഞ്ചായത്ത് സെക്രട്ടറി രഹന പി. ആനന്ദ്, കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡൻറ് ആസ്പിൻ അഷ്റഫ്.
സെക്രട്ടറി അഡ്വ. മുഹമ്മദ് നവാസ്, പ്രിൻസിപ്പൽ ഡോ. എ.ബിജു, വൈസ് പ്രിൻസിപ്പൽ ഡോ.റീന മുഹമ്മദ്, ഡോ. സനന്ദ് സദാനന്ദ്, ഡോ കെ.പി. സുമേദൻ, സജിത പ്രദീപ്, കെ.എ. അയ്യൂബ്, പി.എ. നൗഷാദ്, സി.സി. ജയ, മിനി ഷാജി, ശോഭന ശാർങധരൻ, കെ.ആർ. രാജേഷ്, ജനറൽ കൺവീനർ എം.എം. ജോവിൻ, യൂനിയൻ ചെയർമാൻ പി.എസ്. ലയ, സി.ഡി.എസ് ചെയർപേഴ്സൺ ആമിന, കോഡിനേറ്റർ ഡോ. ധന്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.