അനധികൃത വഴിയോര കച്ചവടത്തിനെതിരെ നടപടിയില്ല; തൃശ്ശൂർ നഗരസഭ ഓഫിസിന് മുന്നിൽ ഇന്ന് പ്രതിഷേധ കച്ചവടം
text_fieldsകൊടുങ്ങല്ലൂർ: അനധികൃത വഴിയോര കച്ചവടത്തിനെതിരെ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസോസിയേഷൻ നഗരസഭ ഓഫിസിന് മുന്നിൽ ബുധനാഴ്ച വഴിയോര കച്ചവടം നടത്തി പ്രതിഷേധിക്കുമെന്ന് അസോസിയേഷൻ നേതാക്കൾ അറിയിച്ചു.
ഗതാഗതത്തിനും കാൽനടക്കാർക്കും ബുദ്ധിമുട്ടില്ലാത്ത വിധം ഷെൽട്ടറുകൾ സ്ഥാപിച്ചു വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുക, തെരുവോര കച്ചവടക്കാർക്ക് അനുവദനീയമായ വിസ്തൃതിയിൽ കൂടുതൽ കൈവശം വെച്ചിരിക്കുന്നവർ, ഒന്നിലധികം വഴിയോര കച്ചവടം നടത്തുന്നവർ എന്നിവരെ നീക്കം ചെയ്യാൻ നഗരസഭ നടപടിയെടുക്കുക, ഹരിത കർമസേനയെ തരം തിരിച്ച് സേവനവും ഫീസും ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ട് അസോസിയേഷൻ അംഗങ്ങൾ പ്രകടനമായി വന്ന് രാവിലെ 10 മുതൽ 12 മണിവരെ മുനിസിപ്പൽ ഓഫിസിന് മുൻവശത്തെ തെരുവോരത്ത് സൂചനയായി വഴിയോര കച്ചവടം നടത്തിയാണ് പ്രതിഷേധിക്കുന്നത്. വാർത്തസമ്മേളനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാർ, ടി.കെ. ഷാജി, കെ.ജെ. ശ്രീജിത്ത്, പി.കെ. സത്യശീലൻ, അജിത്ത് പിള്ള, രാജീവൻ പിള്ള എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.