വിവാഹദിനത്തിൽ ഫലസ്തീെൻറ സങ്കടങ്ങളും പോരാട്ടവീര്യവും ഹൃദയത്തോട് ചേർത്ത് വധൂവരൻമാർ
text_fieldsകൊടുങ്ങല്ലൂർ (തൃശൂർ): ഇസ്രായേലിെൻറ പൈശാചികതയിൽ മരിച്ചുവീഴുന്ന ഫലസ്തീൻ ജനതക്ക് വിവാഹ വേദിയിൽ വധൂവരൻമാരുടെ ഐക്യദാർഢ്യം. സർവായുധ സന്നാഹങ്ങളോടെ പിഞ്ചുമക്കളെ പോലും കൊന്നൊടുക്കുന്ന ശത്രുവിനോട് പൊരുതുന്ന ഫലസ്തീൻ ജനതയുടെ പോരാട്ടവീര്യം നെഞ്ചേറ്റിയ നവദമ്പതികളോടൊപ്പം കുടുംബാംഗങ്ങളും അണിചേർന്നു.
എസ്.എൻ.പുരം സാഹിബിെൻറ പള്ളിനട പൈനാട്ടുപടി സെയ്തു മുഹമ്മദിെൻറയും സൈനബയുടെയും മകൻ മുഹമ്മദ് ഇഹ്സാനും മതിലകം പുഴങ്കരയില്ലത്ത് മുഹമ്മദലിയുടെ മകൾ മുബഷിറയും തമ്മിൽ നടന്ന വിവാഹചടങ്ങിലാണ് ഫലസ്തീൻ ജനതയെയും ഹൃദയത്തോട് ചേർത്ത് പിടിച്ചത്. സയണിസ്റ്റ് ഭീകരതയുടെ നേർചിത്രങ്ങൾ പ്ലാക്കാർഡുകളായി ഇവർ കൈകളിലേന്തി.
വരെൻറ സഹോദരി ഫാത്തിമത്ത് ഹിസാന മുന്നോട്ടുവെച്ച ആശയം മറ്റുള്ളവർ സർവാത്മനാ ഉൾക്കൊള്ളുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വരെൻറ വീട്ടിലായിരുന്നു ചടങ്ങുകൾ. മുസ്ലിഹ, ഫാസിൽ, ഫിറോസ്, ഫായിസ നസ്റിൻ, ജിതിൽ, ഫാത്തിമ, ഐഷാബി, സൈനബ എന്നിവർ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.