ഈ കുട്ടികൾ പറയുന്നു; പാഴ്പുല്ലിൽനിന്ന് പേപ്പർ നിർമിക്കാം
text_fieldsകൊടുങ്ങല്ലൂർ: ‘പാഴ്പുല്ലിൽനിന്ന് പേപ്പർ നിർമിക്കാം’ -പറയുന്നത് കൊടുങ്ങല്ലൂർ ഉപജില്ല ശാസ്ത്രമേളയിലെ താരങ്ങളായ ശ്രീഹരിയും ഹരി നിരഞ്ജനും. മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ യു.പി വിഭാഗം വിദ്യാർഥികളായ ഇരുവരും പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശാസ്ത്ര മേളയിലാണ് സവിശേഷമായ ഈ പ്രോജക്ട് അവതരിപ്പിച്ചത്. യു.പി വിഭാഗം റിസർച്ച്ടൈപ്പ് പ്രൊജക്റ്റിൽ ‘എ’ ഗ്രേഡോടെ ഒന്നാം സ്ഥാനവും നേടി.
‘പാഴ്പുല്ലിൽനിന്ന് പേപ്പറിലേക്ക്’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഗവേഷണത്തിനാണ് ഇവർ സമ്മാനാർഹരായത്. പോഴങ്കാവ് ചെന്നറ വീട്ടിൽ തങ്കരാജൻ, സ്മിത ദമ്പതികളുടെ മകനായ ശ്രീഹരി പഠനത്തിൽ മാത്രമല്ല അത് ലറ്റിക്സിലും കളരിയിലും മിടുക്കനാണ്. ശ്രീനാരായണപുരം മുത്തുമനപ്പറമ്പ് പതിയാറിൽ മനോജിന്റെയും രാധികയുടെയും മകനായ ഹരിനിരജ്ഞൻ ഗിത്താറിസ്റ്റുമാണ്.
തീറ്റപ്പുല്ല്, ചതുപ്പു നെൽപ്പുല്ല്, പൂച്ചവാലൻ പുല്ല്, ബാംബൂ ഇല തുടങ്ങിയ പുല്ലുകൾ ഉപയോഗിച്ച് വിവിധ തരം പേപ്പറുകൾ ഇവർ നിർമിക്കുകയുണ്ടായി. പുതിയകാലത്തിന്റെ ട്രെൻഡിനനുസരിച്ച് വിവാഹക്ഷണക്കത്തുകളും അലങ്കാര വസ്തുക്കളും നിർമിക്കാൻ കഴിയുമെന്നും ഇവർ ഗവേഷണ പരീക്ഷണത്തിലൂടെ വിവരിച്ചു. പ്രോജക്ട് വിധികർത്താക്കളുടെ പ്രത്യേക പ്രശംസയും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.