സേവനം മുഖമുദ്രയാക്കിയ പോസ്റ്റ് ഓഫിസ് പുരസ്കാര നിറവില്‍
text_fieldsചെന്ത്രാപ്പിന്നി: കത്തുകളുടെ കാലം കഴിഞ്ഞെന്ന് കരുതി തപാല്‍ സംവിധാനത്തിെൻറ പ്രസക്തി ഇല്ലാതായിട്ടില്ലെന്ന് തെളിയിക്കുകയാണ് ഇവിടെയൊരു പോസ്റ്റ് ഒാഫിസ്. കോവിഡ് കാലത്ത് ജനസേവനം മുഖമുദ്രയാക്കിയതിന് പോസ്റ്റ് കൊറോണ വാരിയര്‍ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയ ചെന്ത്രാപ്പിന്നി കണ്ണംപള്ളിപ്പുറം പോസ്റ്റ് ഒാഫിസാണ് ചരിത്രത്തില്‍ ഇടംപിടിക്കുന്നത്.
പോസ്റ്റ് മാസ്റ്റർ എടത്തിരുത്തി മടത്തിപ്പറമ്പില്‍ ആശയുടെ സ്ഥിരോത്സാഹം 500ഓളം വീടുകളുടെ പ്രവര്‍ത്തന പരിധിയുള്ള ഓഫിസിനെ ശ്രദ്ധേയമാക്കുകയാണ്. ദേശീയതലത്തില്‍ ബില്‍ പേമെൻറ് സര്‍വിസ് രംഗത്തെ സേവനത്തിന് നാലുതവണയാണ് ഇവിടെ അംഗീകാരം തേടിയെത്തിയത്. പബ്ലിക് പ്രോവിഡൻറ് ഫണ്ടില്‍ 15 ദിവസംകൊണ്ട് 224 കുടുംബങ്ങളെ ചേര്‍ത്തതിന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലില്‍നിന്ന് കേരള പോസ്റ്റല്‍ സര്‍ക്കിള്‍ അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷത്തിലാണിപ്പോള്‍ ആശയും ജീവനക്കാരും.
എടത്തിരുത്തി പഞ്ചായത്ത് 13, 15 വാര്‍ഡുകളിലെ എല്ലാ വീടുകളിലും ഐ.പി.പി.ബി അക്കൗണ്ടുകള്‍ തുടങ്ങി, ഇവയെ ഫൈവ് സ്റ്റാര്‍ ഗ്രാമങ്ങളാക്കി മാറ്റിയതാണ് ശ്രദ്ധേയമായ നേട്ടം. ഇതോടെ എല്ലാ വീടുകളും റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, സേവിങ്സ് അക്കൗണ്ട്, സുകന്യ സമൃദ്ധി യോജന, പേമെൻറ് ബാങ്ക്, കേന്ദ്ര സുരക്ഷ പദ്ധതികള്‍ എന്നിവയും എത്തി. പ്രവര്‍ത്തന പരിധിയിലെ മുഴുവന്‍ വീടുകളിലും ആറ് ദിവസംകൊണ്ട് ഓണ്‍ലൈന്‍ ബാങ്കിങ് സേവനം എത്തിച്ചതും പോസ്റ്റ് ഒാഫിസിന് പൊന്‍തൂവലായി. മഹാലോഗിന്‍ ദിനത്തിെൻറ ഭാഗമായി 206 അക്കൗണ്ടുകള്‍ തുടങ്ങി കേരള സര്‍ക്കിളില്‍ ഒന്നാമതെത്തി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയതും ഈ പോസ്റ്റ് ഒാഫിസ് തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.