മന്ത്രി ഇടപെട്ടു; കൊടുങ്ങല്ലൂരിലെ ക്ലോക്കുകൾക്ക് ഇനി നല്ല സമയം
text_fieldsകൊടുങ്ങല്ലൂർ വടക്കേ നടയിൽ ക്ലോക്ക് ടവറിലെ നിശ്ചലമായ ക്ലോക്ക്
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ കടന്നുവരുന്ന യാത്രികർക്ക് ഇനി ധൈര്യമായി നഗരത്തിലെ ക്ലോക്കുകളിൽ നോക്കാം. അവയൊന്നും സമയം തെറ്റിക്കില്ല. കൊടുങ്ങല്ലൂരിലെയും പരിസരങ്ങളിലെയും ചലനമറ്റ ക്ലോക്കുകൾ അധികം വൈകാതെ കൃത്യതയോടെ ചലിക്കും. പൊതുമരാമത്ത് മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണിത്.
നിരവധി ഭക്തരും വിനോദ സഞ്ചാരികളുൾപ്പെടെ യാത്രികരും കടന്നുപോകുന്ന കൊടുങ്ങല്ലൂരിലെ ക്ഷേത്രം റിങ് റോഡിലും മറ്റും സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ‘കേരള സർക്കാർ’ എന്ന് രേഖപ്പെടുത്തിയ ക്ലോക്കുകൾ ചലിക്കാതായിട്ട് നാളേറെയായി. പലതും നാശം നേരിടുകയുമാണ്. വാർത്ത മാധ്യമങ്ങൾ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും ഭരണാധികാരികളോ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോ പൊതുപ്രവർത്തകരോ ഗൗനിക്കാൻ തയാറായില്ല.
ഇതിനിടെ ക്ലോക്കുകളുടെ കേടുപാടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാളയിലെ പൊതു പ്രവർത്തകനായ ഷാന്റി ജോസഫ് തട്ടകത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു നൽകിയ പരാതിയിലാണ് അടിയന്തര നടപടി വരുന്നത്. കൊടുങ്ങല്ലൂർ നഗരത്തിലെയും ആനാപ്പുഴ ജങ്ഷനിലെ പണ്ഡിറ്റ് കറുപ്പൻ സ്ക്വയറിലെയും നാല് ക്ലോക്കുകൾ അടക്കം റണ്ണിങ് കോൺട്രാക്ട് പ്രവൃത്തിയിൽ ഉൾപ്പെടുത്തി തകരാർ പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് തൃശൂർ പൊതു മരാമത്ത് മെയിന്റനൻസ് അസി. എൻജിനീയർ ഷാന്റി ജോസഫ് തട്ടകത്തിനെ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.