റിസാലിന് മൺശിൽപം ഒരുക്കി നാലാം ക്ലാസുകാരെൻറ ആദരം
text_fieldsകൊടുങ്ങല്ലൂർ: വീടിനരികിലെ മരത്തിൽനിന്ന് മഴയിൽ നിലം പൊത്തിയ കൂട്ടിലുണ്ടായിരുന്ന മഞ്ഞ കിളികളുടെ കുഞ്ഞുങ്ങളെ സംരക്ഷിച്ച റിസാലിന് പ്രദേശവാസിയായ സാബിത്ത് സത്താർ എന്ന ഒമ്പത് വയസ്സുകാരന് മൺശിൽപം തീർത്ത് ആദരിച്ചു. കൂടെ സഹോദരിമാരായ സാബിഹയും സഹലയും ഉണ്ടായിരുന്നു.
കളിക്കാൻ കൂട്ടുകാർ ഇല്ലാതെ വീടുകളിലകപ്പെട്ട കോവിഡുകാലത്തെ കുട്ടികളുടെ മാനസികാവസ്ഥയുടെ പ്രതീകമെന്നോണം മറ്റൊരു വമ്പൻ മൺ മത്സ്യ ശിൽപവും സാബിത്ത് നിർമിച്ചിരുന്നു. ഇത് മഴയിൽ തകർന്ന് പോയതോടെയാണ് കുഞ്ഞുകിളികളെ സംരക്ഷിച്ച റിസാലിെൻറ നന്മയെ കുറിച്ചുള്ള പത്ര വാർത്ത സാബിത്തിന് ഓർമ വന്നത്. പുത്തൻചിറ തെക്കുംമുറി ഗവ. ഹൈസ്കൂൾ അധ്യാപകൻ മതിലകം സ്രാമ്പിക്കൽ സത്താറിെൻറയും സീനത്തിെൻറയും മകനായ സാബിത്ത് വരയിലും താൽപരനാണ്.
തകർന്ന കൂടിന് പകരം മറ്റൊന്ന് ഒരുക്കി പരിചരിച്ച കുഞ്ഞു കിളികളെ തേടി തള്ളക്കിളിയെത്തിയതോടെ റിസാലിനും കുടുബാംഗങ്ങൾക്കും ഉണ്ടായ ആഹ്ലാദം 'റിസാലിെൻറ വീട്ടിൽ മഞ്ഞക്കിളിയുടെ മൂളിപാട്ട്...' നേരത്തെ'മാധ്യമം'പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് മൺ ശിൽപം നിർമിക്കാൻ സാബിത്തിന് പ്രചോദനമായത്. വീട്ടുവളപ്പിൽ ഉണ്ടായിരുന്ന മൺകൂന തന്നെയാണ് ഏഴ് അടി നീളവും നാലരടി ഉയരവുമുള്ള മൺ ശിൽപമായി മാറിയത്. മൂന്ന് മണിക്കൂറുകൊണ്ടാണ് ശിൽപം തീർത്തതെന്ന് മക്കളുടെ സഹായിയായി കുടെയുണ്ടായിരുന്ന പിതാവ് സത്താർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.