Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightസ്കൂൾ ലൈബ്രറിയിൽ...

സ്കൂൾ ലൈബ്രറിയിൽ പ്രിൻസിപ്പലിന്റെ ആറ് പുസ്തകങ്ങളും

text_fields
bookmark_border
reading day
cancel
camera_alt

ശാ​ന്തി​പു​രം മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ൻ

മെ​മോ​റി​യ​ൽ ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്

പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ജീ​ന ഷു​ക്കൂ​ർ

കൊ​ടു​ങ്ങ​ല്ലൂ​ർ: ശാ​ന്തി​പു​രം മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ൻ മെ​മോ​റി​യ​ൽ ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ൽ ന​വീ​ക​ര​ണം ന​ട​ത്തി​യ ലൈ​ബ്ര​റി​യി​ൽ ശ്ര​ദ്ധേ​യ​മാ​യി ആ​റ് പു​സ്ത​ക​ങ്ങ​ൾ. പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വ് ലൈ​ബ്ര​റി ന​വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ സ​ജീ​ന ഷു​ക്കൂ​റാ​ണ്.

തി​രു​വ​ന​ന്ത​പു​രം കേ​ശ​വ​ദാ​സ​പു​രം സ്വ​ദേ​ശി​നി​യാ​ണ് ഇ​വ​ർ. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് 2016ൽ ​ഭാ​ഷ ശാ​സ്ത്ര​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഇ​വ​ർ തു​ട​ർ​ന്ന് ‘ഭാ​ഷാ അ​ധ്യാ​പ​ക​രി​ൽ താ​യ്ചി​യു​ടെ സ്വാ​ധീ​നം’​എ​ന്ന വി​ഷ​യ​ത്തി​ൽ പോ​സ്റ്റ് ഡോ​ക്ട​റ​ൽ റി​സ​ർ​ച് ചെ​യ്തു.

‘ക​രാ​ട്ടെ​യു​ടെ സ്വാ​ധീ​ന​ത്താ​ൽ ഭാ​ഷാ​പ്ര​ക​ട​നം മെ​ച്ച​പ്പെ​ടും’ എ​ന്ന സി​ദ്ധാ​ന്തം കെ.​എ.​ആ​ർ.​എ.​ടി.​ഇ എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​തേ പേ​രി​ൽ 2017ൽ ​കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ത​ന്നെ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചു. 2018ൽ ‘​ബ​ഡ്സ് ആ​ൻ​ഡ് പെ​റ്റ​ൽ​സ്’ എ​ന്ന പേ​രി​ൽ ഇം​ഗ്ലീ​ഷ് ക​വി​താ​സ​മാ​ഹാ​ര​വും ‘മൃ​ണാ​ളി​നി​യു​ടെ ച​പ്പാ​ത്തി’ എ​ന്ന പേ​രി​ൽ മ​ല​യാ​ള​ത്തി​ൽ ക​ഥാ​സ​മാ​ഹാ​ര​വും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

‘എ ​ഹാ​ൻ​ഡ് ബു​ക്ക് ഫോ​ർ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ’ (2020) എ​ന്ന ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള റ​ഫ​റ​ൻ​സ് ഗ്ര​ന്ഥ​വും ‘സൂ​ര്യാ നി​ന​ക്കാ​യി’ (2023) എ​ന്ന പേ​രി​ൽ മ​ല​യാ​ള​ത്തി​ൽ ക​വി​താ​സ​മാ​ഹാ​ര​വും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ വി​വി​ധ ഗ​വേ​ഷ​ക​രു​ടെ ഗ​വേ​ഷ​ണ ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​ര​വും (2022) എ​ഡി​റ്റ് ചെ​യ്ത് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ഇ​തെ​ല്ലാം ഇ​നി സ്വ​ന്തം വി​ദ്യാ​ല​യ​ത്തി​ലൈ ലൈ​ബ്ര​റി​യി​ലൂ​ടെ വാ​യ​ന​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളി​ലും വാ​യ​ന സ​മൂ​ഹ​ത്തി​ലും എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booksSchool principalschoolworld reading day
News Summary - Six books of the principal is also available in the school library
Next Story