എസ്.എൻ പുരം ഏഴാം വാർഡ് വീണ്ടും കണ്ടെയ്ൻമെൻറ് സോണിൽ
text_fieldsകൊടുങ്ങല്ലൂർ: ജില്ല പഞ്ചായത്ത് സ്ഥാനാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എസ്.എൻ പുരം ഏഴാം വാർഡിനെ വീണ്ടും കണ്ടെയ്ൻമെൻറ് സോണിലാക്കി. ജില്ല പഞ്ചായത്ത് എറിയാട് ഡിവിഷനിൽനിന്ന് മത്സരിച്ച ബി.എസ്.പി സ്ഥാനാർഥിക്കും കൂടെയുണ്ടായിരുന്ന പ്രവർത്തകക്കുമാണ് കോവിഡ് പോസിറ്റിവായത്. ഇവരുടെ സമ്പർക്കം മുൻനിർത്തിയാണ് കണ്ടെയ്ൻമെൻറ് സോണായി തീരുമാനിച്ചത്. പത്തോളം കുട്ടികൾ ഉപ്പെടെ ഇരുപതിലേറെ പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. ഇവരിലേറെയും എസ്.എൻ.പുരം പള്ളിനടയിലുള്ള ഇവരുടെ വീട്ടുപരിസരത്തും ജോലി സ്ഥലത്തും ഉള്ളവരാണ്.
മറ്റത്തൂരില്‍ എട്ടുപേര്‍ക്ക് കോവിഡ്
മറ്റത്തൂര്‍: പഞ്ചായത്തില്‍ എട്ട് പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വാര്‍ഡ് എട്ടില്‍ മൂന്നുപേര്‍ക്കും വാര്‍ഡ് ആറ്, 12, 16, 10, 18 എന്നിവയില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചായത്തില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 899 ആയി. ഇതുവരെ രോഗമുക്തരായവര്‍ 771 പേരാണ്. 13 പേര് ആശുപത്രിയിലും 114 പേര് വീടുകളിലുമായി ചികിത്സയില്‍ കഴിയുന്നുണ്ട്.
കോവിഡിന് പുല്ലുവില; സ്നേഹതീരം ബീച്ചിൽ വൻ തിരക്ക്
വാടാനപ്പള്ളി: കോവിഡ് ഭീഷണി വകവെക്കാതെ തളിക്കുളം സ്നേഹതീരം ബീച്ചിൽ ജനത്തിരക്ക്. സ്ത്രീകൾ അടക്കമുള്ളവർ കടലിൽ ഇറങ്ങി ആസ്വദിക്കുകയാണ്. കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴാണ് ബീച്ചിൽ തിരക്ക് ഏറിയത്. നേരത്തെ ഇത്തരത്തിൽ ആളുകൾ കൂടിയതോടെ പൊലീസ് എത്തി വന്നവർക്കെതിരെ കേസ് എടുത്തിരുന്നു. ഇതോടെ വരുന്നവർ കുറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും ആളുകളുടെ വരവ് വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.