സുവർണ താരമായി കൊടുങ്ങല്ലൂരിന്റെ മുഹമ്മദ് നിഹാൽ
text_fieldsകൊടുങ്ങല്ലൂർ: സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ അഞ്ചിനങ്ങളിൽ സ്വർണം വാരിക്കൂട്ടി മേളയുടെ സുവർണ താരമായി കൊടുങ്ങല്ലൂരിന്റെ മുഹമ്മദ് നിഹാൽ. മേളയിൽ വേഗതയുടെ താരമായതും ഈ കൗമാര പ്രതിഭ തന്നെ. 100 മീറ്റർ ഓട്ടം 11.59 സെക്കന്റിൽ ഫിനിഷ് ചെയ്ത് സ്വന്ത മാക്കിയ റെക്കോഡ് മുഹമ്മദ് നിഹാലിന്റെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.
ഇതിന് പുറമെ 110 മീറ്റർ ഹർഡിൽസ്, ലോംങ് ജംപ്, ട്രിപ്പിൾ ജംപ്, 4 x 100 മീറ്റർ റിലേ എന്നീ ഇനങ്ങളിലാണ് സ്വർണമണിഞ്ഞത്. മേളയിലെ വ്യക്തിഗത ചാമ്പ്യനായ ഈ പത്താം ക്ലാസുകാരന്റെ നേട്ടത്തിന്റെ കൂടി പിൻബലത്തിലാണ് ചരിത്രത്തിലാദ്യമായി കൊടുങ്ങല്ലൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂൾ സംസ്ഥാന തല കിരീടം സ്വന്തമാക്കിയത്.
യു.പി തലം വരെ സി.ബി.എസ്.ഇ സിലബസിൽ പഠിച്ച മുഹമ്മദ് നിഹാലിന്റെ അഭിരുചി കണ്ടറിഞ്ഞ ചില അധ്യാപകരുടെ നിർദേശപ്രകാരമാണ് എട്ടാം ക്ലാസ് മുത ൽ സാങ്കേതിക വിദ്യാഭ്യാസം തെരഞ്ഞെടുത്തതും കൊടുങ്ങല്ലൂർ ടി.എച്ച്.എസിൽ പ്രവേശനം നേടിയതും. ഇതിനു ശേഷം മനസ്സിൽ മൊട്ടിട്ട നേവി സൈനികനാകുകയെന്ന മോഹവും കായിക മേളയിലെ തിളക്കമാർന്ന നേട്ടത്തിന് മുതൽക്കൂട്ടായി. നേവി ലക്ഷ്യം കൂടി മുൻനിർത്തിയായിരുന്നു പരിശീലനം.
2021-22ലെ സംസ്ഥാന മേളയിൽ ഡിസ്കസ് ത്രോയിലും ഷോട്ട്പുട്ടിലും വെങ്ക ലവും കഴിഞ്ഞ വർഷം ഹൈജംപിൽ വെള്ളിയും നേടിയിരുന്നു. ടെക്നിക്കൽ ഹൈസ് കൂളുകളിൽ കായികാധ്യാപകർ ഇല്ലാത്തതിനാൽ സ്വകാര്യ കായിക പരിശീലകനായ ചന്ദ്രദാസിന്റെ ശിക്ഷണത്തിലാണ് പരിശീലനം. ബഹ്റൈനിൽ സഹോദരങ്ങളോടൊപ്പം ഹോട്ടൽ ബിസിനസ് നടത്തുന്ന കരൂപടന്ന അറയ്ക്കപ്പറമ്പിൽ അബ്ദുൽ റഹീമിന്റെയും കൊടുങ്ങല്ലൂർ തെക്കേ നടയിൽ ട്രാവൽ ഏജൻസിയിൽ വിസ കൺസൾട്ടന്റായ മതിലകം കാട്ടുപറമ്പിൽ കെ.കെ. ഷാജിയുടെ മകൾ സീന ത്തിന്റെയും മൂത്ത മകനാണ് ഈ കൗമാര ചാമ്പ്യൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.