എടവിലങ്ങിൽ വഴിയില്ലാ ദുരിതക്കയത്തിൽ വ്യദ്ധ ദമ്പതികൾ
text_fieldsകൊടുങ്ങല്ലൂർ: സ്വന്തം വീട്ടിലേക്കുള്ള നടവഴി സമീപവാസി മതിൽ കെട്ടി അടച്ചതിനെ തുടർന്ന് വൃദ്ധ ദമ്പതികൾ ദുരിതകയത്തിൽ. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ താമസിക്കുന്ന ചുള്ളിപ്പറമ്പിൽ സുരേന്ദ്രനും ഭാര്യയുമാണ് വീടിന് പുറത്തേക്ക് പോകാൻ വഴിയില്ലാതെ നട്ടം തിരിയുന്നത്.
നിലവിൽ ഇവർ താമസിക്കുന്ന വീടും സ്ഥലവും കൈവശമുള്ള കാലം മുതൽ സമീപവാസിയുടെ ഭൂമിയിലൂടെയാണ് വഴി നടന്നിരുന്നത്.. വളരെ സൗഹാർദ്ദപരമായാണ് ഇരു കുടുംബങ്ങളും മുന്നോട്ട് പോയിരുന്നത്. . എന്നാൽ വ്യക്തിപരമായ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തതോടെ വഴി മതിലുകെട്ടി അടക്കുകയായിരുന്നു. തുടർന്ന് കോടതിയിൽ നിന്നും ഇഞ്ചക്ഷൻ വാങ്ങിയത് മൂലം വീട്ടിൽ നിന്നും പുറത്തു പോകാൻ കഴിയാത്ത അവസ്ഥയിലാണ് സുരേന്ദ്രനും ഭാര്യയും.
കോടതി വ്യവഹാരങ്ങളെ കുറിച്ചും, ഇത്തരം സാങ്കേതിക കാര്യങ്ങളെക്കുറിച്ചും വേണ്ട വിധം ധാരണയില്ലാത്ത ഇവർക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. ദിവസങ്ങളോളം പുറത്ത് പോകാനാകാതെ കുടുങ്ങി കിടന്ന ഇവരുടെ അവസ്ഥ കണ്ട് അയൽവാസികളായ രണ്ടു വീട്ടുകാർ കാണിച്ച ദയവായ്പിലാണ് ദമ്പതികൾ വല്ലപ്പോഴും പുറംലോകം കാണുന്നത്.
കാലങ്ങളായി ഉപയോഗിച്ചിരുന്ന വഴി കൊട്ടിയടക്കപ്പെട്ടതോടെ കടുത്ത മനോവിഷമത്തിലാണ് ഈ ദമ്പതികൾ വഴി പ്രശ്നം അറിഞ്ഞ പ്രദേശവാസികളായ ചില വ്യക്തികളുടെ ഇടപെടൽമൂലം സുരേന്ദ്രൻ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകുകയുണ്ടായി. ഇതോടെ മനുഷ്യാവകാശ കമ്മീഷൻ്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ പോലീസ് അന്വേഷണം നടത്തി ഇരുകൂട്ടരുടെയും മൊഴി രേഖപ്പെടുത്തിയീട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.