Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightകോളജ്​ പ്രിൻസിപ്പലിനെ...

കോളജ്​ പ്രിൻസിപ്പലിനെ ആക്രമിച്ച കേസിൽ ​മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
കോളജ്​ പ്രിൻസിപ്പലിനെ ആക്രമിച്ച കേസിൽ ​മുഖ്യപ്രതി പിടിയിൽ
cancel

കൊടുങ്ങല്ലൂർ: പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് പ്രിന്‍സിപ്പലിനെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ മുഖ്യപ്രതി മൂന്നുവർഷത്തിനുശേഷം പിടിയിൽ. എസ്.എൻ പുരം അഞ്ചങ്ങാടി സ്വദേശി പള്ളായി പീടികയിൽ ചിപ്പു എന്ന മുഹമ്മദ് ഷിഫാസിനെയാണ് മതിലകം പൊലീസ് അറസ്​റ്റ്​ ചെയ്​തത്​. പ്രതിയെ കോടതി റിമാൻഡ്​​ ചെയ്​തു.

അസ്​മാബി കോളജ് പ്രിൻസിപ്പലായിരുന്ന ഡോ. അജിംസ് പി. മുഹമ്മദ് 2017 നവംബർ രണ്ടിനാണ് ആക്രമിക്കപ്പെട്ടത്. ബൈക്കുകളിൽ എത്തിയ നാലംഗ സംഘം കോളജ് ഗ്രൗണ്ടിന് സമീപത്തെ ക്വാർട്ടേഴ്​സിൽ കയറി ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. കോളജിൽ സമരം നടത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ പുറത്താക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. പ്രതികളിൽ കയ്​പമംഗലം സ്വദേശികളായ അർജുൻ, ആബിദ് ഹുസൈൻ, കോഴിക്കോട് സ്വദേശി സോജിൻ എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.

ഒന്നാം പ്രതി മുഹമ്മദ് ഷിഫാസ് വിദേശത്തേക്ക് പോയതിനെ തുടർന്ന്​ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. രണ്ടാഴ്​ച മുമ്പ് ഗൾഫിൽനിന്ന് തിരിച്ചെത്തിയ ഷിഫാസിനെ ക്വാറൻറീൻ കാലാവധി കഴിഞ്ഞ ശേഷം അറസ്​റ്റ്​ ചെയ്യുകയായിരുന്നു. മതിലകം എസ്.എച്ച്.ഒ അനന്തകൃഷ്​ണൻ, എസ്.ഐ കെ.എസ്. സൂരജ്, പൊലീസുകാരായ ഷിജു, വിപിൻ, റഹീം, ഷിജോയ്, മനോജ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lynching casemanhandling
Next Story