സി.പി.െഎ നേതാവിെൻറയും സഹോദരിയുടെയും വീടുകൾ ആക്രമിച്ചു
text_fieldsകൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ആലയിൽ സി.പി.ഐ നേതാവിെൻറയും സഹോദരിയുടെയും വീടുകൾക്ക് നേരെ ആക്രമം. മൂന്ന് വാഹനങ്ങൾ നശിപ്പിച്ചു. ശ്രീനാരായണപുരം പത്താം വാർഡിൽ ആല മാനാത്ത് എം.എ. അനിൽ കുമാർ, സമീപത്തുള്ള സഹോദരി ഭർത്താവ് തറയിൽ തമ്പി എന്നിവരുടെ വീടുകളാണ് രാത്രിയിൽ ആക്രമിച്ചത്. സി.പി.ഐ എസ്.എൻ പുരം ലോക്കൽ സെക്രട്ടറി അനിൽ കുമാറിെൻറ വീടിെൻറ ജനൽപാളികൾ തകർത്തു.
വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ഇരുചക്ര വാഹനവും തല്ലിത്തകർത്തിട്ടുണ്ട്. ഞായറാഴ്ച പുലർച്ചയുണ്ടായ ആക്രമണത്തിൽ ആറംഗ സംഘമാണ് ഉണ്ടായിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാർ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ രണ്ട് ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
എന്നാൽ, ഇവർ നിരപരാധികളാണെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് വീട്ടുകാരും ബി.ജെ.പി നേതാക്കളും പ്രവർത്തകരും സ്റ്റേഷനിലെത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം മൂന്നാമത്തെ അക്രമസംഭവമാണ് പ്രദേശത്ത് നടക്കുന്നത്. എസ്.എൻ പുരം ഒമ്പതാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. എ.ഡി. സുദർശെൻറ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് അതിക്രമത്തിനിരയായിരുന്നു. തെരഞ്ഞെടുപ്പ് ദിവസം ബി.ജെ.പി പ്രവർത്തകർ ഉപയോഗിച്ചിരുന്ന വാഹനം ഭാഗികമായി നശിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇ.ടി. ടൈസൻ എം.എൽ.എ, ടി.കെ. സുധീഷ്, കെ.ജി. ശിവാനന്ദൻ, ടി.കെ. രമേശ് ബാബു സി.സി. വിപിൻ ചന്ദ്രൻ, പി.വി. മോഹനൻ, ജില്ല പഞ്ചായത്ത് അംഗം കെ.എസ്. ജയ, അഡ്വക്കേറ്റ് എ.ഡി. സുദർശനൻ, കെ. രഘുനാഥ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഷാജി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.